31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 45 മിനുട്ടില്‍ പച്ചക്കറി; ക്വിക്ക് ഡെലിവറിയുമായി ഫ്ലിപ്പ്കാര്‍ട്ട്
Kerala

45 മിനുട്ടില്‍ പച്ചക്കറി; ക്വിക്ക് ഡെലിവറിയുമായി ഫ്ലിപ്പ്കാര്‍ട്ട്

മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്ലിപ്പ്കാര്‍ട്ട്. വേഗത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റിൽ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. നിലവിൽ ബെംഗളൂര്‍ (Bengaluru) നഗരത്തിലാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കോമേഴ്സ് സ്ഥാപനം ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

ഇന്ത്യയില്‍ അവശ്യസാധാന വിതരണത്തില്‍ റിലയന്‍സ് മാര്‍ട്ട് ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഇത്തരം ഒരു രീതിയിലേക്ക് മാറി ചിന്തിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ടിനെ പ്രരിപ്പിച്ചത് എന്നാണ് വിവരം. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഡൺസോ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ 15-20 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയത്താണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സർവീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.

Related posts

ബിപിഎല്ലുകാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ കെ ഫോണ്‍ വീട്ടിലെത്തും

Aswathi Kottiyoor

ദേശീയപാത 66 വികസനം ; 5 റീച്ച് പൂർത്തിയായി; 20 എണ്ണത്തിന്‌ അതിവേ​ഗം

Aswathi Kottiyoor

ലൈഫിൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 310 വീ​ടു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox