24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാര്‍ഥ്യമായി ; ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി
Kerala

ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാര്‍ഥ്യമായി ; ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി

പ്രാദേശിക സർക്കാരുകളുടെ കുതിപ്പിനും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വഴിത്തിരിവാകുന്ന ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചിതറിക്കിടന്ന തദ്ദേശവകുപ്പുകളും 30,000 ജീവനക്കാരും ഒരുകുടക്കീഴിലായി. കോവളം ക്രാഫ്‌റ്റ്‌ വില്ലേജിൽ തദ്ദേശഭരണ ദിനത്തിൽ നടത്തിയ വർണാഭമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാനതല സ്വരാജ്‌, മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്‌കാരവും വിതരണം ചെയ്‌തു. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി.

മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌ കുമാർ, പഞ്ചായത്ത്‌ അസോസിയേഷനുകളുടെ ഭാരവാഹികളായ കെ എം ഉഷ, ബി പി മുരളി, കെ ജി രാജേശ്വരി, എം കൃഷ്‌ണദാസ്‌, എം അനിൽകുമാർ, ആർ എസ്‌ ശ്രീകുമാർ, തദ്ദേശഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി എന്നിവർ സംസാരിച്ചു.
പ്രാദേശിക സർക്കാർ ഏകോപന കമീഷൻ റിപ്പോർട്ട്‌ കമീഷൻ ചെയർമാൻ ഡോ. സി പി വിനോദ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. തദ്ദേശ ജനപ്രതിനിധികൾക്കായി ഓൺലൈൻ സെമിനാർ നടത്തി. സ്വരാജ്‌ ട്രോഫി ലഭിച്ച മുളന്തുരുത്തി പഞ്ചായത്ത്‌, പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌, കോഴിക്കോട്‌ കോർപറേഷൻ, സുൽത്താൻ ബത്തേരി നഗരസഭ ഭരണസാരഥികൾ പുരസ്‌കാരം ഏറ്റുവാങ്ങി.

Related posts

ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്

Aswathi Kottiyoor

ക​ന്യാ​കു​മാ​രി – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

Aswathi Kottiyoor

കരം അടയ്ക്കാനാണെങ്കിൽ പ്രവേശനമില്ല; സാക്ഷ്യപ്പെടുത്താതെ 53.03 ലക്ഷം തണ്ടപ്പേരുകൾ; കോടികളുടെ നഷ്ടം.

Aswathi Kottiyoor
WordPress Image Lightbox