24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം
Kerala

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽവ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും. തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളിലൂടെ പണം അടയ്‌ക്കാൻആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌ കെഎസ്‌ഇബിയിൽ നിരവധി പരാതി ലഭിച്ചിട്ടുണ്ട്‌. കെഎസ്‌ഇബിയുടെ ഡാറ്റാ സോഴ്‌സിൽനിന്നാണ്‌ ഉപഭോക്താവിന്റെ ഫോൺ നമ്പറടക്കമുള്ള വിവരങ്ങൾ ഇവർ കവർന്നതെന്നാണ്‌ സംശയം.

അത്തോളി ഇലക്‌ട്രിസിറ്റി ഓഫീസിൽഒരു ഉപഭോക്താവിന്റെ നമ്പറിലേക്ക്‌ 7908919532 എന്ന നമ്പറിൽനിന്നാണ്‌ സന്ദേശം വന്നത്‌. ‘കഴിഞ്ഞ മാസത്തെ ബില്ല്‌ അടച്ചില്ല. ഇന്ന്‌ രാത്രി 9.30ന്‌ ബന്ധം വിച്ഛേദിക്കും. ഇലക്‌ട്രിസിറ്റി ഓഫീസറുടെ 8388924157 നമ്പറിൽവിളിക്കുക’ എന്നായിരുന്നു ഇംഗ്ലീഷിലുള്ള സന്ദേശം. സംശയം ജനിപ്പിക്കുന്ന രീതിയിലാണ്‌ സന്ദേശമെങ്കിലും കുറച്ചുപേരെങ്കിലും കെഎസ്‌ഇബിയുടെ അറിയിപ്പാണെന്ന്‌ തെറ്റിദ്ധരിക്കുന്നുണ്ട്‌. തിരിച്ച്‌ വിളിച്ച്‌ പണം നഷ്‌ടമായവരുമുണ്ട്‌. ഇങ്ങനെ പല നമ്പറുകളിൽനിന്ന്‌ സന്ദേശം വരുന്നുണ്ട്‌. കെഎസ്‌ഇബിയും ഇതിനെതിരെ സൈബർ സെല്ലിൽപരാതിനൽകുന്നുണ്ട്‌. ഇത്തരം സന്ദേശങ്ങൾ വന്നാൽ കെഎസ്‌ഇബി ഓഫീസിൽ വിളിച്ച്‌ വ്യക്തതവരുത്തണം.

Related posts

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം

Aswathi Kottiyoor

സബ്സിഡി മണ്ണെണ്ണ വിതരണം ഇന്നു (ഏപ്രിൽ 8) മുതൽ

Aswathi Kottiyoor

‘നീരുറവ്‌’ നയിക്കുക സ്‌ത്രീകൾ ; പ്രാദേശിക സമിതികളിൽ പകുതി അംഗങ്ങൾ സ്‌ത്രീകൾ

Aswathi Kottiyoor
WordPress Image Lightbox