• Home
  • Kerala
  • മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം
Kerala

മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ ഇന്ന് (21/02/2022) മുതൽ അപേക്ഷിക്കാം

*സ്‌കോളർഷിപ്പ് തുക ഒരു ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210,
അനീഷ് കുമാർ വൈ.പി- 7907052598,
അഭിജിത്ത്. എ.എസ്- 6238059615,
ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com

Related posts

കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്

Aswathi Kottiyoor

പത്തോളം തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒന്നര മാസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.

Aswathi Kottiyoor

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox