24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്‌ മരണം: ബന്ധുക്കൾക്ക്‌ വായ്‌പ
Kerala

കോവിഡ്‌ മരണം: ബന്ധുക്കൾക്ക്‌ വായ്‌പ

കോവിഡ് ബാധിച്ച്‌ മരിച്ച പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത ആശ്രിതർക്കായി പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശനിരക്കുള്ള പ്രത്യേക വായ്‌പക്ക്‌ അപേക്ഷിക്കാം. അഞ്ചുലക്ഷം രൂപ വരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾക്കാണ്‌ വായ്പ. പദ്ധതിത്തുകയിൽ മൂന്നുമുതൽ അഞ്ചുശതമാനം ഗുണഭോക്തൃ വിഹിതമായി അടയ്‌ക്കണം.
പലിശനിരക്ക് പ്രതിവർഷം 4.5 ശതമാനം. തിരിച്ചടവ് കാലയളവ് അഞ്ചുവർഷം. വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കൂടരുത്‌. അപേക്ഷ കോർപറേഷന്റെ ജില്ലാ ഓഫീസിൽ 26നകം ലഭിക്കണം. ഫോൺ: 04972705036, 9400068513, 9446958777.

Related posts

കേരളത്തിനു വേണ്ടത് അതിവേഗത്തിലുള്ള യാത്രാ സംവിധാനം; സിൽവൈർ ലൈൻ സംവാദം പുരോ​ഗമിക്കുന്നു

Aswathi Kottiyoor

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

രാ​ഹു​ൽ​ഗാ​ന്ധി ഒ​ന്ന് ര​ണ്ട് തീ​യ​തി​ക​ളി​ൽ വ​യ​നാ​ട്ടി​ൽ

Aswathi Kottiyoor
WordPress Image Lightbox