ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്ത് അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. 2017 മാർച്ച് 31 വരെയുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കും.കേസുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് 2022 മാർച്ച് 31 വരെ സാവകാശം ലഭിക്കും. കുറവ് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി കുറവ് മുദ്രയുടെ മുപ്പത് ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കാമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
previous post