22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം
Iritty

മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം

ഇരിട്ടി: കേരളത്തിൽ നിന്നുള്ളയാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണം നീക്കി . രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ചുരം പാത വഴി ഇനി കർണ്ണാടകയിലേക്ക് പ്രവേശിക്കാം. മാക്കൂട്ടം -ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും ചക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത് ആർടിപിസി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു. ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഒരു നിയന്ത്രണവും ഇല്ലാതെ രാജ്യത്ത് എവിടേയും സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവ് മാസങ്ങൾക്ക് മുൻമ്പ് നിലവിൽ വന്നിട്ടും മാക്കൂട്ടം -ചുരം പാത വഴി കുടക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം അതേ പടി തുടരുകയയാിരുന്നു. നിയന്ത്രണം നീക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടും കുടക് ജില്ലയിലെ പ്രത്യേക സാഹചര്യവും കേരളത്തിൽ നിലനില്ക്കുന്ന ഉയർന്ന ടെസ്റ്റ് പോസറ്റീവിറ്റി നിരക്കും ചൂണ്ടിക്കാട്ടി നിയന്ത്രണം നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
രാജ്യത്ത് മറ്റ് സംസ്ഥാന അതിർത്തികളിൽ ഒന്നും ഇല്ലാത നിയന്ത്രണം മാക്കൂട്ടം അതിർത്തിയിൽ മാത്രം മാസങ്ങളായി തുടരുന്നതിനെതിരെ കുടക് ജില്ലയിൽ നിന്നുതന്നെ പ്രതിഷേധം ഉയന്നിരുന്നു. അതിർത്തിയിലെ നിയന്ത്രണങ്ങളെ തുടർന്നുള്ള പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായുള്ള ആർടിപിസി ആർ പരിശോധന മൂലം സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹന തൊഴിലാളികൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായുള്ള പരാതിയും ഉയർന്നിരുന്നു.
ചുരം പാത വഴി ദിനം പ്രതി ആയിരത്തിലധികം യാത്രക്കരാണ് പോകുന്നത്. ഇതിൽ പകുതിയിലധികം പേരും ദിവസേന ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരുമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ സർട്ടഫിക്കറ്റ് ഹാജരാക്കുന്നതിന് ആഴച്ചയിൽ രണ്ട് തവണ ആർടിപിസി ആർ ടെസ്റ്റിന് വിധേയമാകേണ്ടി വരുന്നു. 500ൽ അധികം ചരക്ക് വാഹനങ്ങളും ചുരം പാത വഴി ദിനം പ്രതി കടന്നുപോകുന്നുണ്ട്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസവും ആർടിപിസിആറിന് വിധേയമാകേണ്ടി വരുന്നു. ഇതുമൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതയ്‌ക്കൊപ്പം സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു.
നിയന്ത്രണത്തിന്റെ മറവിൽ വൻ തോതിൽ കൈക്കൂലിയും ചേക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് നടക്കുന്നതായുളള പരാതിയും വ്യാപകമായിരുന്നു. ആർടിപിസി ആർ ഇല്ലാതേയും നിരവധി പേർ ചുരം കയറി എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും നിയന്ത്രണങ്ങൾ നീക്കുന്നതിലേക്ക് നയിച്ചു. നിയന്ത്രണങ്ങൾ നീക്കിയതായുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വ്യാഴാഴ്ച്ചയും മാക്കുട്ടം ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. നിയന്ത്രണം നീക്കിയതായുള്ള ഉത്തരവ് ജില്ലാ ഭരണകൂടത്തിൽ നിന്നും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് കിട്ടുന്നമുറക്ക് നിയന്ത്രണങ്ങൾ നീക്കുമെന്നുമാണ് ചെക്ക് പോസ്റ്റ് അധികൃതർ പറയുന്നത്.

Related posts

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

Aswathi Kottiyoor

കാലവർഷം കനത്തു ഉളിക്കലിൽ മൂന്നു പാലങ്ങൾ വെള്ളത്തിനടിയിലായി

Aswathi Kottiyoor

കെ.എസ്.എസ്.പി.എ മൗനജാഥയും അനുശോചനയോഗവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox