22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വർണവിലയിൽ ഇന്ന് വർധനവ്; 400 രൂപ കൂടി
Kerala

സ്വർണവിലയിൽ ഇന്ന് വർധനവ്; 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച്‌ 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്ന്ന സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും വില താഴുന്നതാണ് ദൃശ്യമായത്.

Related posts

ആദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​ത് 92.4 ശ​ത​മാ​നം പേ​ർ; പു​തി​യ കേ​സു​ക​ൾ കു​റ​യു​ന്നു

Aswathi Kottiyoor

കൊച്ചിക്കായലിൽ ‘സൂര്യാംശു’വിന്റെ കന്നിയാത്ര ; കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനം

Aswathi Kottiyoor

സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox