22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിൽവർ ലൈൻ അർധ അതിവേഗപ്പാത : സാമൂഹ്യാഘാതപഠന റിപ്പോർട്ട്‌ മേയിൽ
Kerala

സിൽവർ ലൈൻ അർധ അതിവേഗപ്പാത : സാമൂഹ്യാഘാതപഠന റിപ്പോർട്ട്‌ മേയിൽ

സിൽവർ ലൈൻ അർധ അതിവേഗപ്പാതയുടെ സാമൂഹ്യാഘാത പഠനം മേയ്‌ മാസത്തോടെ പൂ*ർത്തിയാകും. 10 ജില്ലകളിലും നൂറിൽകുറവ്‌ ദിവസമാണ്‌ പഠനത്തിന്‌ ചോദിച്ചിരുന്നത്‌. കൂടുതൽ മലപ്പുറത്താണ്‌–- 131 ദിവസം. കുറവ്‌ കോഴിക്കോട്‌–- 81 ദിവസം. എന്നാൽ, പലയിടത്തും കല്ലിടുന്നത്‌ തടയലുൾപ്പെടെ വിവിധ പ്രശ്നങ്ങൾ ഉണ്ടായി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ സാമൂഹ്യാഘാത പഠന സർവേ നടത്താനുള്ള നിയമ തടസ്സങ്ങളും നീങ്ങി. രാഷ്‌ട്രീയ എതിർപ്പുകളൊഴിച്ചാൽ മറ്റ്‌ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ്‌ കെ–-റെയിൽ കണക്കുകൂട്ടുന്നത്‌.

അതിർത്തി കല്ലിട്ട്‌ തിരിച്ച്‌ വേണം സാമൂഹ്യാഘാത പഠനം നടത്താൻ. ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം തുടങ്ങിയവ ഉറപ്പാക്കാൻ പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമ പ്രകാരമാണ്‌ അതിരുകൾ കണ്ടെത്തുന്നത്. കോട്ടയം ആസ്ഥാനമായ കേരള വളന്ററി ഹെൽത്ത്‌ സർവീസസ്‌ (കെവിഎച്ച്‌എസ്‌ ) ആണ്‌ അഞ്ച്‌ ജില്ലകളിൽ സർവേ നടത്തുന്നത്‌. രാജഗിരി ഔട്ട്‌ റീച്ച്‌–-കളമശേരി, ആരോ–- എറണാകുളം, വീകെ–- കോഴിക്കോട്‌ എന്നിവരാണ്‌ മറ്റ്‌ ജില്ലകളിൽ സർവേ നടത്തുന്നത്‌. കണ്ണൂരിൽ ഡിസംബറിലും മറ്റ്‌ ജില്ലകളിൽ ജനുവരിയിലും സാമൂഹ്യാഘാത പഠനത്തിന്‌ വിജ്ഞാപനം ഇറങ്ങിയിരുന്നു. തൃശൂരും മലപ്പുറവും ഒഴിച്ചുള്ള ജില്ലകളിൽ ഏപ്രിൽ രണ്ടാംവാരത്തോടെ വിജ്ഞാപന കാലാവധി അവസാനിക്കും. മലപ്പുറത്തിന്‌ ജൂൺ 10 വരെയും തൃശൂരിന്‌ മേയ്‌ 10 വരെയും കാലാവധി ഉണ്ടെങ്കിലും മറ്റു ജില്ലകളോടൊപ്പം തന്നെ റിപ്പോർട്ട്‌ തയ്യറാക്കാനുള്ള ശ്രമത്തിലാണ്‌.

Related posts

ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor

ട്രെ​യി​ൻ യാ​ത്ര ദു​രി​ത​മ​യം: പാ​സ​ഞ്ച​റും സീ​സ​ണ്‍ ടി​ക്ക​റ്റും പു​നഃ​സ്ഥാ​പി​ക്കാ​തെ റെ​യി​ൽ​വേ

Aswathi Kottiyoor

മാനവ വികസന സൂചികയിൽ ഇന്ത്യ വീണ്ടും കൂപ്പുകുത്തി.

Aswathi Kottiyoor
WordPress Image Lightbox