23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ച​ല​ച്ചി​ത്ര ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് അ​ന്ത​രി​ച്ചു
Kerala

ച​ല​ച്ചി​ത്ര ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് അ​ന്ത​രി​ച്ചു

സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.15-ഓ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1999 ൽ ​ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത “ഇ ​നാ​ട് ഇ​ന്ന​ലെ വ​രെ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച പ്ര​ദീ​പ് അ​ഭി​ന​യ രം​ഗ​ത്തെ​ത്തു​ന്ന​ത്. വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യാ, ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, ആ​ട്, വ​ട​ക്ക​ന്‍ സെ​ല്‍​ഫി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍, തോ​പ്പി​ല്‍ ജോ​പ്പ​ന്‍, കു​ഞ്ഞി​രാ​മാ​യ​ണം തു​ട​ങ്ങി 70-ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് പ്ര​ദീ​പ്. കാ​രാ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലും ബ​സേ​ലി​യ​സ് കോ​ള​ജി​ലും കോ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലു​മാ​യി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. 1989 മു​ത​ൽ എ​ൽ​ഐ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യി. പ​ത്താം വ​യ​സി​ൽ എ​ൻ.​എ​ൻ. പി​ള്ള​യു​ടെ “ഈ​ശ്വ​ര​ൻ അ​റ​സ്റ്റി​ൽ” എ​ന്ന നാ​ട​ക​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ കോ​ട്ട​യം പ്ര​ദീ​പ് 40 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

അ​വ​സ്ഥാ​ന്ത​ര​ങ്ങ​ൾ എ​ന്ന ടെ​ലി സീ​രി​യ​ലി​നു ബാ​ല​താ​ര​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന് ക​ണ്ട് മ​ക​നെ​യും കൂ​ട്ടി സെ​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന് പ​ക​രം സീ​നി​യ​ർ ആ​യ ഒ​രു റോ​ളി​ൽ അ​ച്ഛ​നാ​യ കോ​ട്ട​യം പ്ര​ദീ​പി​ന് ടെ​ലി​വി​ഷ​നി​ൽ ആ​ദ്യ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. നി​ര്‍​മാ​താ​വ് പ്രേം ​പ്ര​കാ​ശാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ ​അ​വ​സ​രം ന​ൽ​കി​യ​ത്.

Related posts

ഹെല്‍മറ്റ് ധരിച്ച്‌ വാഹനം ഓടിച്ചാലും 2000 രൂപ പിഴയീടാക്കാം; ഈ നിയമം അറിയുക

Aswathi Kottiyoor

വിദ്യയെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

Aswathi Kottiyoor

ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’: ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി.

Aswathi Kottiyoor
WordPress Image Lightbox