25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം
Kerala

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ളവർക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും (കുട്ടികളെ ബൈക്ക് ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്നത് ) നി‌ർബന്ധമാക്കി പുതിയ ഭേദ​ഗതി വിജ്ഞാപനമിറക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
നാലുവയസ്സിൽ താഴെയുള്ളവര്‍ ഉണ്ടെങ്കില്‍ മോട്ടോർ സൈക്കിളിന്റെ വേ​ഗം മണിക്കൂറിൽ 40 കിലോമീറ്റ‌‌ർ കവിയരുത്. കേന്ദ്ര മോട്ടോർ വാഹന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2022 പുറത്തിറക്കി ഒരു വർഷത്തിനുള്ളില്‍ പുതിയനിയമം പ്രാബല്യത്തിൽ വരും.

നാലു വയസ്സിനു മുകളിലുള്ളവർക്ക് നേരത്തേതന്നെ ഹെൽമെറ്റ് നിർബന്ധമാണ്. മോട്ടോർ സൈക്കിളിൽ സുരക്ഷാ ബെൽറ്റ് നിർബന്ധമാക്കുന്നത് ആദ്യം. കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെൽമെറ്റാണ് ധരിക്കേണ്ടത്. കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ടു സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെൽറ്റ് വേണം ഉപയോഗിക്കാൻ. ഇതിന്റെ മുറുക്കം കൂട്ടാനും കുറയ്ക്കാനും കഴിയണം. എന്നാൽ ഇത്തരം ബെൽറ്റുകളും ഹെൽമെറ്റുകളും വിപണിയിൽ നിലവില്‍ സുലഭമല്ല.

Related posts

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2117 കോടി രൂപ;താരിഫ് പരിഷ്കരണത്തിന് ബാധകമാകില്ല;​ഗാർഹിക ഉപഭോക്താക്കൾക്ക് ഇളവില്ല

Aswathi Kottiyoor

പിങ്ക് പൊലീസിനെതിരെ പെൺകുട്ടിയുടെ പരാതി: ലാഘവമായി എടുക്കാനാകില്ല: െഹെക്കോടതി .

Aswathi Kottiyoor

സൈബർ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി വി, പുതിയ സംവിധാനം അവതരിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox