26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പാർവതി പുത്തനാർ വീതികൂട്ടാൻ 87 കോടി: മന്ത്രി
Kerala

പാർവതി പുത്തനാർ വീതികൂട്ടാൻ 87 കോടി: മന്ത്രി

ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വെൺപാലവട്ടം എന്നീ ഭാഗങ്ങളിൽ 19.10 ഏക്കർ സ്ഥലം ഏറ്റെടുത്താണ് വീതി കൂട്ടുന്നത്. 25 മീറ്റർ വീതിയിലാണ് പാർവതി പുത്തനാർ നവീകരിക്കുന്നത്. 16.50 കിലോമീറ്റർ നീളത്തിൽ പാർവതി പുത്തനാർ പുനർജനിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ജലഗതാഗത മേഖലയുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും വികസനത്തിന് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.

Related posts

വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി

Aswathi Kottiyoor

കോ​വി​ഡ്: നാ​ളെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox