ബേക്കറിയിൽ നിന്ന് വാങ്ങിയ പൊരിച്ച കല്ലുമ്മക്കായയിൽ പുഴുവിനെ കണ്ടേത്തിയെന്ന ഉപഭോക്താവിന്റെ പരാതിയിൽ ആരോഗ്യവകുപ്പധികൃതർ പേരാവൂരിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരാതിക്ക് കാരണമായ യാതൊന്നും പരിശോധനയിൽ ലഭിച്ചില്ലെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി.
ആദ്യഘട്ടമെന്ന നിലയിൽ സ്ഥാപന ഉടമകൾക്ക് താക്കീത് നല്കി. ബേക്കറികൾക്ക് പലഹാരങ്ങൾ എത്തിക്കുന്ന ഏതാനും വീടുകളിലും പരിശോധന നടന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് ഇൻസ്‌പെക്ടർ എസ്. പ്രദീപ് പറഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരായ കെ. ആർ. വത്സല, ബിനു ചന്ദ്രൻ, കെ. ടി. ജയചന്ദ്രൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
previous post