23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന്
Kerala

പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന്

പഞ്ചായത്ത് ജീവനക്കാർക്കായുളള സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന് കണ്ണൂർ പയ്യാമ്പലം ടർഫ് ഗ്രൗണ്ടിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തു എന്നിവർ സംസാരിച്ചു. മുഖ്യരക്ഷാധികാരിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയേയും രക്ഷാധികാരികളായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, പഞ്ചായത്ത് അസി. ഡയറക്ടർ, പി എം ധനേഷ്, കമ്മിറ്റി ചെയർമാനായി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Related posts

ബ​ഫ​ർ ​സോ​ണ്‍: നി​ർ​മി​തി​ക​ൾ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ

Aswathi Kottiyoor

വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്: എസ്എഫ്ഐ

Aswathi Kottiyoor

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിന് ഏകദിന പരിശോധന ജനുവരി 9 ന്

Aswathi Kottiyoor
WordPress Image Lightbox