24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലാസ്​റ്റിക്കിനെ​ പുറത്താക്കൽ ബദൽ ഉൽപന്നങ്ങൾക്കായി കർമപദ്ധതി
Kerala

പ്ലാസ്​റ്റിക്കിനെ​ പുറത്താക്കൽ ബദൽ ഉൽപന്നങ്ങൾക്കായി കർമപദ്ധതി

ക​ണ്ണൂ​ർ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ത​ല​ശ്ശേ​രി, പാ​നൂ​ർ, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​ക​ളി​ൽ വ്യാ​പാ​രി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ത​ല​ശ്ശേ​രി സ​ബ് ക​ല​ക്ട​ർ അ​നു​കു​മാ​രി വി​ളി​ച്ചു​ചേ​ർ​ത്ത വ്യാ​പാ​രി​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ​ദ​ൽ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​നം മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലും സം​ഘ​ടി​പ്പി​ക്കും. ക​ല്യാ​ണം, ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ച​ട​ങ്ങു​ക​ൾ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​പ്ര​കാ​ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ച​ട്ട​ലം​ഘ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ആ​ൻ​റി പ്ലാ​സ്റ്റി​ക് വി​ജി​ല​ൻ​സ് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​ർ​ച്ച് മു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ബ് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഹ​രി​ത ഗ്രേ​ഡി​ങ്​ ന​ട​ത്തി സാ​ക്ഷ്യ​പ​ത്രം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ​നി​ല​വി​ൽ നി​രോ​ധി​ച്ച പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ വി​ൽ​ക്ക​രു​തെ​ന്ന്​ ക​ട​യു​ട​മ​ക​ൾ​ക്ക്​ ന​ഗ​ര​സ​ഭ​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും അ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​മാ​യി ത​ദ്ദേ​ശ ത​ല​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. അ​തി​ന്​ ശ​ക്തി​പ​ക​രാ​നാ​യാ​ണ്​ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. ടൗ​ണു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും പൊ​തു​ജ​ന -വ്യാ​പാ​രി സ​മൂ​ഹ​ത്തി​െൻറ പി​ന്തു​ണ​യോ​ടെ ശു​ചീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പ്ര​മോ​ദ്, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഓണക്കാലത്ത്‌ കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി

Aswathi Kottiyoor

ബാറുകളും തിയറ്ററുകളും മാളുകളും അടച്ചു; സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്………….. …

Aswathi Kottiyoor

നായാട്ടിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു; പ്രതികള്‍ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox