21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മീഡിയാവൺ ഐക്യദാർഢ്യ സംഗമം മാധ്യമങ്ങൾക്കെതിരെ അസാധാരണകടന്നാക്രമണം: എൻ റാം
Kerala

മീഡിയാവൺ ഐക്യദാർഢ്യ സംഗമം മാധ്യമങ്ങൾക്കെതിരെ അസാധാരണകടന്നാക്രമണം: എൻ റാം


ന്യൂഡൽഹി
മീഡിയാവൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമങ്ങൾക്ക്‌ നേരെയുള്ള അസാധാരണമായ കടന്നാക്രമണമെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യമാണ്‌ രാജ്യത്തെന്നും പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയിൽ മീഡിയാവൺ ഐക്യദാർഢ്യ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വിലക്ക്‌ ശരിവച്ച കേരളാഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ നീതിനിഷേധമാണ്‌. രാജ്യസുരക്ഷയുടെ വിഷയം വന്നാൽ സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുന്നത്‌ അംഗീകരിക്കാനാകില്ല. രാജ്യസുരക്ഷയുടെ പേരിൽ എന്തും ചെയ്യാമെന്ന നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ പെഗാസസ്‌ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും റാം ചൂണ്ടിക്കാട്ടി.

അവ്യക്തമായ റിപ്പോർട്ടുകളുടെ പേരില്‍ മാധ്യമങ്ങളെ വിലക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ കഴുത്തിൽ കത്തിവയ്‌ക്കുന്നതിന്‌ തുല്യമാണെന്ന് പ്രമുഭ അഭിഭാഷകന്‍ പ്രശാന്ത്‌ഭൂഷൺ പറഞ്ഞു. മാധ്യമങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന്‌ ആവശ്യപ്പെട്ട്‌ എൻ റാം, പ്രശാന്ത്‌ഭൂഷൺ, എംപിമാരായ എളമരംകരീം, ജോൺബ്രിട്ടാസ്‌, ദിഗ്‌വിജയ്‌സിങ്‌, മഹുവാമൊയിത്ര, ഇ ടി മുഹമദ്‌ബഷീർ, എം വി ശ്രേയാംസ്‌കുമാർ, ബിനോയ്‌ വിശ്വം, എൻ കെ പ്രേമചന്ദ്രൻ, മനോജ്‌കുമാർ ത്സാ, ബദറുദീൻഅജ്‌മൽ, കനിമൊഴി, കവി കെ സച്ചിദാനന്ദൻ തുടങ്ങിയവർ സംയുക്ത പ്രസ്‌താവന ഇറക്കി.

Related posts

ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റർ.

Aswathi Kottiyoor

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Aswathi Kottiyoor

1603 സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി

Aswathi Kottiyoor
WordPress Image Lightbox