24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അട്ടക്കുളങ്ങര ഫ്ലൈഓവര്‍ : 180 കോടിയുടെ കിഫ്ബി പദ്ധതി അംഗീകരിച്ചു
Kerala

അട്ടക്കുളങ്ങര ഫ്ലൈഓവര്‍ : 180 കോടിയുടെ കിഫ്ബി പദ്ധതി അംഗീകരിച്ചു

തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ നിന്ന് ആരംഭിച്ച് അട്ടക്കുളങ്ങര-ഈഞ്ചക്കൽ റോഡിൽ അവസാനിക്കുന്ന 1200 മീറ്റർ നീളത്തിലുള്ള രണ്ടു വരി ഫ്ലൈഓവര്‍ ആണ് നിർമ്മിക്കുന്നത്. ഫ്ലൈഓവറിന് ആകെ 10 മീറ്റർ വീതിയായിരിക്കും. പദ്ധതിക്കായി ഒഴിപ്പിക്കേണ്ടവർക്ക് കമ്പോള നിരക്കിൽ സ്ഥലവിലയും കെട്ടിട വിലയും നൽകും. സ്ഥലമെടുപ്പിന് 95.28 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കിഴക്കേകോട്ടയിലെയും മണക്കാട് ജംഗ്ഷനിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനും തീർത്ഥാടനകേന്ദ്രമായ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുവാനും ഇതുമൂലം കഴിയുമെന്ന് മന്ത്രി പറഞ്ഞു. അട്ടക്കുളങ്ങര ജംഗ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാനും തമ്പാനൂരിലേക്കും എയർപോർട്ടിലേക്കും വേഗത്തിൽ എത്തുവാനും പുതിയ ഫ്ലൈഓവര്‍ പൂർത്തിയാകുന്നതോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related posts

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ്; വാ​തു​വ​യ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം, ക​ര​ട് പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

പാലക്കാട് കൊലപാതകം: നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox