21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
Kerala

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാർശ സമർപ്പിക്കുവാൻ മന്ത്രി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശൻ, മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. കിരൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ടൂറിസം പദ്ധതി നടപ്പിലാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor

സ്വത്തുവിവരം നല്‍കാതെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍; സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടയും

Aswathi Kottiyoor

ആണും പെണ്ണും അടുത്തിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox