ഇന്ത്യയിലെ മൺ മറഞ്ഞവരുൾപ്പെടെ പത്ത് പ്രമുഖരുടെ സ്ട്രിങ് പോട്രേയ്റ്റ് ചെയ്താണ് പാലക്കാട് കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഇളവംപാടത്ത് വാണിയം കോട്ടിൽ അനില ഇന്ത്യ റക്കോർഡ്സ്ൽ ഇടംനേടിയത്.
വൃത്താകൃതിയിൽ ഉറപ്പിച്ച ആണികളിൽ നൂലുകൾകൊണ്ടുമെനഞ്ഞ് ചിത്രരചന നടത്തുന്ന രീതിയാണ് സ്ട്രിങ് പോട്രേയ്റ്റ്. വളരെ ക്ഷമയോടെ ദിവസങ്ങളെടുത്താണ് ഒരുവ്യക്തിയുടെ ചിത്രരചന നടത്താൻ കഴിയുക.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്പി അംബേദ്കർ, മദർ തെരേസ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ബഹിരാകാശ സഞ്ചാരി കല്പനാ ചൗള, കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ക്യാപ്റ്റൻ വിക്രംബത്ര, മൂൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, സംഗീതഞ്ജൻ എ.ആർ. റഹ്മാൻ, ഒളിംപ്യൻ മേരികോം എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സിസ്റ്റർ ലിനിയുടെയും ചിത്രവും വരച്ചത്.
: ലിനിയടെ മക്കളായ റിതുൽ, സിദ്ധാർഥ്, അമ്മ രാധ എന്നിവർചേർന്ന് ചിത്രം ഏറ്റുവാങ്ങി. ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തംഗം രാജേഷ് തറവട്ടത്തും ഒപ്പം പൊതുപ്രവർത്തകനായ സുഭാഷ് ഹിന്ദോളം, അനിലയുടെ പിതാവ് അനിൽ, സഹോദരൻ ആദിത്യകുമാർ എന്നിവരുമുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകനും കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ അനിലിന്റെയും കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം സുജയുടെയും മകളായ അനില ലക്കിടി നെഹ്രു കോളേജ് വിദ്യാർഥി കൂടിയാണ്.