ചേറാട് മലയുടെ മുകളിൽ കുടുങ്ങിയയാളെ കണ്ടെത്തി. നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇയാളെ ബേസ് ക്യാന്പിലെത്തിച്ചു. ആറ് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ക്യാന്പിലെത്തിച്ചത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഞായറാഴ്ച രാത്രി 7.10ന് മലയുടെ മുകളിൽ മൂന്ന് ലൈറ്റുകൾ കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ബാബുവിനെ അതിസാഹസികമായി രക്ഷിച്ചെടുത്തതിന്റെ ചൂടാറും മുൻപ് ജില്ലയിൽ വീണ്ടും അനധികൃത മലകയറ്റം ഉണ്ടായത്