ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിന് എഴുന്നള്ളിപ്പിന് 15 ആനകളെവരെ അനുവദിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുവായൂര്‍ ആനയോട്ടത്തിന് പ്രത്യേകമായി മൂന്ന് ആനകളെ പങ്കെടുപ്പിക്കാനും തീരുമാനമായി.
വരവ് പൂരങ്ങള്‍ക്ക് പരമാവധി മൂന്ന് ആനകളെ അനുവദിക്കും. എന്നാല്‍, വരവ് പൂരങ്ങള്‍ ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ മടങ്ങണമെന്നും യോഗം നിര്‍ദേശിച്ചു. പാറമേക്കാവ് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഏഴുആനകളെവരെ കൊണ്ടുപോകാനുള്ള പ്രത്യേക അനുമതി നല്‍കി. ആറാട്ടുപുഴ പൂരം സംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈ കൊള്ളുമെന്ന് കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഉഷാറാണി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഫൈസല്‍ കോറോത്ത്, കെഎഫ്സിസി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആനത്തൊഴിലാളി സംസ്ഥാന സെക്രട്ടറി പി എം സുരേഷ്, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, മനോജ് അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.