22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.
Kerala Thiruvanandapuram

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

തിരുവനന്തപുരം ∙ അടുത്ത 5 വർഷം വൈദ്യുതി നിരക്ക് വർധനയിലൂടെ വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത് 4145.9 കോടി രൂപയുടെ അധിക വരുമാനം. അടുത്ത സാമ്പത്തിക വർഷം മാത്രം 2249.10 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. തുടർന്നുള്ള 4 വർഷങ്ങളിൽ 786.13 കോടി, 370.92 കോടി, 487.72 കോടി, 252.03 കോടി എന്നിങ്ങനെയാണ് ബോർഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം.

അടുത്ത 5 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരവും ചെലവും റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമ‍ർപ്പിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ വർഷവും ബോർഡിനു കമ്മിയാണ്. അടുത്ത വർഷം മാത്രം കമ്മി 2852.58 കോടിയാണ്. തുടർന്നുള്ള 4 വർഷങ്ങളിൽ 4029.19 കോടി രൂപ ,4180.26 കോടി, 4666.64 കോടി, 5179.29 കോടി എന്നിങ്ങനെ കമ്മി ഉണ്ടാകുമെന്നു പറയുന്നു. നിരക്കു കൂട്ടി ഇതു നികത്തണമെന്നാണ് ആവശ്യം. ബോർഡ് സമർപ്പിച്ച കണക്കുകൾ വാസ്തവം ആണോയെന്നു റഗുലേറ്ററി കമ്മിഷൻ പരിശോധിക്കും. ഇതനുസരിച്ചാവും നിരക്ക് വർധിപ്പിക്കുക .

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2019 ജൂലൈ 8ന് ആയിരുന്നു. ഗാർഹിക ഉപയോക്താക്കൾക്കു പുറമേ ഹൈടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈടെൻഷൻ (ഇഎച്ച്ടി) വ്യവസായങ്ങൾ, വാണിജ്യ ഉപയോക്താക്കൾ തുടങ്ങിയവരുടെ നിരക്കും കൂട്ടണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാർഹിക ഉപയോക്താക്കൾ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ച് അധിക നിരക്ക് ഈടാക്കാനുള്ള നിർദേശം സ്മാർട് മീറ്റർ സ്ഥാപിക്കുന്ന മുറയ്ക്ക് റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുമെന്നു ബോർഡ് പറയുന്നു. എല്ലാവർക്കും സ്മാർട് മീറ്റർ സ്ഥാപിക്കാൻ 8,200 കോടി രൂപയാണ് ആവശ്യം. ചെറിയൊരു തുക കേന്ദ്രം നൽകുമെങ്കിലും ബാക്കി എവിടെ നിന്നു കണ്ടെത്തുമെന്നു വ്യക്തമല്ല. സ്മാർട് മീറ്ററിലേക്കു മാറുമ്പോൾ തന്നെ സാധാരണ മീറ്റർ വാങ്ങാൻ 300 കോടി രൂപ കൂടി ബോർഡ് വകയിരുത്തിയിട്ടുണ്ട്. മീറ്റർ വാടക കൂട്ടാനിടയില്ല

നിലവിലുള്ള മീറ്റർ വാടക കൂട്ടണമെന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാരമ്പര്യേതര ഊർജ ഉൽപാദനത്തിനുള്ള മീറ്ററുകളുടെ നിരക്ക് കുറയ്ക്കാൻ നിർദേശം ഉണ്ട്. സംസ്ഥാനത്ത് ഇപ്പോൾ 23 വിഭാഗങ്ങളിലും 42 ഉപവിഭാഗങ്ങളിലും പെട്ട വൈദ്യുതി ഉപയോക്താക്കളുണ്ട്. ഇതു ലളിതമാക്കാൻ രണ്ടു വിഭാഗത്തിൽപ്പെട്ട ഉപയോക്താക്കളെ ലയിപ്പിച്ച് ഒന്നാക്കണമെന്ന ആവശ്യവും ബോർഡ് ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണമായി റെയിൽവേ, കൊച്ചി മെട്രോ എന്നിങ്ങനെ രണ്ട് വിഭാഗം ഉപയോക്താക്കളെ ഒന്നാക്കാനാണ് നിർദേശം.

ലോ ടെൻഷനിലെ രണ്ടു വിഭാഗങ്ങളെ ലയിപ്പിച്ച് ഒന്നാക്കണമെന്നും ഹൈ ടെൻഷനിലെ 8 വിഭാഗങ്ങളെ ലയിപ്പിച്ച് 4 ആക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിലെ 6 വിഭാഗം ഉപയോക്താക്കൾ മൂന്നായി കുറയും.

നിരക്ക് വർധന: ആവശ്യം ഇങ്ങനെ

ഹൈടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈടെൻഷൻ (ഇഎച്ച്ടി) വ്യവസായങ്ങൾ, വാണിജ്യ ഉപയോക്താക്കൾ തുടങ്ങിയവർക്ക് വൈദ്യുതി ബോർഡ് ആവശ്യപ്പെടുന്ന നിരക്ക്. നിലവിലുള്ള നിരക്ക് ബ്രായ്ക്കറ്റിൽ. തുക രൂപയിൽ.

എച്ച്ടി1(എ) വ്യവസായങ്ങൾ 6.10 (5.75)

എച്ച്ടി 1(ബി) 6.60(6.05)

എച്ച്ടി2(എ)ജനറൽ 6.10(5.60)

എച്ച്ടി4(എ) വാണിജ്യം 30,000 യൂണിറ്റ് വരെ 6.60(6.30), 30000 യൂണിറ്റിനു മുകളിൽ 7.60(7.30).

എച്ച്ടി 4(ബി) വാണിജ്യം 30,000 യൂണിറ്റ് വരെ 6.80(6.60) 30,000 യൂണിറ്റിനു മുകളിൽ 7.80(7.60)

ഇഎച്ച്ടി 66കെവി 6.00(5.50)

110കെവി 5.90(5.40)

220കെവി 5.50(5.00)

Related posts

പക്ഷപാതപരമായി പെരുമാറിയിട്ടില്ല; മന്ത്രി ആര്‍. ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

Aswathi Kottiyoor

ബസ് വാങ്ങൽ നിർത്തി! സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കെഎസ്ആർടിസി ധാരണ

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽവത്ക്കരണത്തിന് ധാരണാപത്രമായി

Aswathi Kottiyoor
WordPress Image Lightbox