21.6 C
Iritty, IN
November 22, 2024
  • Home
  • Delhi
  • അറബിക്കടലിൽ വൻ മയക്കുമരുന്ന്‌ വേട്ട; 2000 കോടിയുടെ ലഹരിമരുന്ന്‌ ശേഖരം പിടികൂടി
Delhi

അറബിക്കടലിൽ വൻ മയക്കുമരുന്ന്‌ വേട്ട; 2000 കോടിയുടെ ലഹരിമരുന്ന്‌ ശേഖരം പിടികൂടി

അഹമ്മദാബാദ് ഇന്ത്യൻ നേവിയും നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അറബിക്കടലിൽ നിന്നും വൻ മയക്കുമരുന്ന്‌ ശേഖരം പിടികൂടി. ഗുജറാത്തിന്‌ സമീപം പുറംകടലിൽ നടത്തിയ പരിശോധനയിലാണ്‌ ബോട്ടിൽ കടത്തുകയായിരുന്ന ഹാഷിഷ്, മെതാംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയുൾപ്പെടെ 760 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ 2000 കോടി രൂപയിലധികം വിലവരും.

529 കിലോ ഹാഷിഷ്‌, 234 കിലോ മെതാംഫെറ്റാമൈൻ, ഹെറോയിൻ എന്നിവയടങ്ങുന്നതാണ്‌ ലഹരി മരുന്ന്‌ ശേഖരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ്‌ മയക്കുമരുന്ന്‌ പിടികൂടാനായതെന്ന്‌ എൻസിബി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.

Related posts

വർക് ഫ്രം ഹോം: ആത്മവിശ്വാസം കുറഞ്ഞ് 63% പേർ

Aswathi Kottiyoor

ഏകീകൃത സിവിൽ കോഡ്‌: പഠനങ്ങൾ ആവശ്യമുള്ള വിഷയമെന്ന്‌ കേന്ദ്രം.

Aswathi Kottiyoor

ഗൾഫിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ*

Aswathi Kottiyoor
WordPress Image Lightbox