24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച​തി​നെ​തി​രെ ലാ​ബ് ഉ​ട​മ​ക​ൾ
Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച​തി​നെ​തി​രെ ലാ​ബ് ഉ​ട​മ​ക​ൾ

കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച ന​ട​പ​ടി​ക്കെ​തി​രെ ലാ​ബു​ട​മ​ക​ളു​ടെ സം​ഘ​ട​ന. പു​തി​യ നി​ര​ക്കു​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യും ആ​ന്‍റി​ജ​ന് 300 രൂ​പ​യും തു​ട​ര​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​നെ​തി​രെ ഈ ​മാ​സം 14ന് ​ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ലാ​ബ് ഉ​ട​മ​ക​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്.

ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും പി​പി​ഇ കി​റ്റ്, എ​ൻ 95 മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ​ക്കും നി​ര​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് വ​രു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഇ​നി മു​ത​ൽ 300 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കാ​നാ​കു. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2,350 രൂ​പ, ട്രൂ​നാ​റ്റ് 1,225 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1,025 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.

എ​ല്ലാ ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്. ഈ ​നി​ര​ക്കി​നെ​തി​രെ​യാ​ണ് ലാ​ബ് ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്കു​ക​ൾ (Covid Test Rates) കു​റ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ലാ​ബ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന. ആ​ർ​ടി​പി​സി​ആ​ർ (RTPCR) പ​രി​ശോ​ധ​ന​യ്ക്ക് അ​ഞ്ഞൂ​റ് രൂ​പ​യും ആ​ൻ്റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് 300 രൂ​പ​യും ആ​യി ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ നി​ര​ക്കു​ക​ൾ അം​ഗീ​രി​ക്കാ​ൻ ആ​വി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​ര്‍​ടി​പി​സി​ആ​ര്‍ 500 രൂ​പ, ആ​ന്റി​ജ​ന്‍ 300 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2500 രൂ​പ, ട്രൂ​നാ​റ്റ് 1500 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1150 രൂ​പ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മു​മ്പ​ത്തെ നി​ര​ക്ക്. ഞ​ങ്ങ​ളെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് തു​ല്യ​മാ​ണ് പു​തി​യ കു​റ​ച്ച നി​ര​ക്കെ​ന്നാ​ണ് ലാ​ബ് ഉ​ട​മ​ക​ളു​ടെ നി​ല​പാ​ട്. ലാ​ബ് ഉ​ട​മ​ക​ളോ​ട് കൂ​ടി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി പു​തി​യ നി​ര​ക്ക്.

Related posts

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം .

Aswathi Kottiyoor

സിമന്റ് വില: നിർമാതാക്കളും വിതരണക്കാരുമായി വ്യവസായമന്ത്രിയുടെ യോഗം ഒന്നിന്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 9931 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox