23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്
Kerala

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

ക​ണ്ണൂ​ർ: ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ദ്യ​ഘ​ട്ട സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ജി​ല്ല​യി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും പ​ദ്ധ​തി​ക്കെ​തി​രെ സ​ർ​വേ​ക്ക​ല്ല്​ പി​ഴു​തെ​റി​യ​ൽ സ​മ​ര​മ​ട​ക്കം ശ​ക്​​തി പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​ർ മു​ത​ൽ ചി​റ​ക്ക​ൽ വ​രെ​യു​ള്ള 11 വി​ല്ലേ​ജു​ക​ളി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പൂ​ർ​ത്തി​യാ​യി. ഇ​നി മാ​ടാ​യി വി​ല്ലേ​ജി​ൽ മാ​ത്ര​മാ​ണ്​ സ​ർ​വേ ന​ട​ത്താ​നു​ള്ള​ത്. അ​തു​കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ അ​ടു​ത്ത​യാ​ഴ്ച​ത​ന്നെ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ സ​ർ​വേ തു​ട​ങ്ങാ​നാ​ണ്​ നീ​ക്കം. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ കോ​ട്ട​യം ആ​സ്ഥാ​ന​മാ​യ കേ​ര​ള വ​ള​ന്റ​റി ഹെ​ൽ​ത്ത് സ​ർ​വി​സി​നെ​യാ​ണ് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള സം​ഘം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു​മാ​ണ് പ​ഠ​ന​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 22 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് സി​ൽ​വ​ർ​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. പ​യ്യ​ന്നൂ​ർ മു​ത​ൽ ചി​റ​ക്ക​ൽ വ​രെ​യു​ള്ള 11 വി​ല്ലേ​ജു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം. പ​ള്ളി​ക്കു​ന്ന് മു​ത​ൽ ന്യൂ ​മാ​ഹി വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ടം. പ​രി​ശീ​ല​നം ല​ഭി​ച്ച 25 വ​ള​ന്റി​യ​ർ​മാ​രാ​ണ് സം​ഘ​ത്തി​ൽ. നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രും മെം​ബ​ർ​മാ​രു​മ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണ് സം​ഘം ഭൂ​വു​ട​മ​ക​ളെ കാ​ണു​ന്ന​ത്. അ​വ​രി​ൽ​നി​ന്ന് ഭൂ​മി​യും വീ​ട് അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ചോ​ദി​ച്ച​റി​യു​ന്ന​ത്. പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യാ​ണ് പ​ഠ​നം.

ഭൂ​വു​ട​മ​ക​ളെ മു​ഴു​വ​നാ​യും ക​ണ്ട​ശേ​ഷം വി​ല്ലേ​ജു​ക​ളി​ൽ പ​ബ്ലി​ക്ക്​ ഹി​യ​റി​ങ്ങും ന​ട​ക്കും. ഇ​വി​ടെ​യും ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാം. ഇ​തൊ​ക്കെ ക്രോ​ഡീ​ക​രി​ച്ചാ​യി​രി​ക്കും സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

Related posts

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം

Aswathi Kottiyoor

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

Aswathi Kottiyoor

മണിപ്പൂരിൽ മരണസംഖ്യ ഉയരുന്നു; ഔദ്യോഗിക കണക്കുകളിൽ 54- കടുത്ത നിയ​ന്ത്രണവുമായി സൈന്യം

WordPress Image Lightbox