കേരളത്തെ അവഹേളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേന്ദ്ര സർക്കാർ സർവേയായ നീതി അയോഗിൽ പോലും കേരളമാണ് ഒന്നാമതെന്ന് യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് മറ്റ് സർവേകളും പറയുന്നു. നീതി ആയോഗ് പ്രകാരം ഉത്തർപ്രദേശ് രാജ്യത്ത് ഏറ്റവും പിറകിലാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലെ ആക്കണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തെ വിമർശിച്ച യോഗിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.