21.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • ച​ക്ക​യില്ലല്ലോ ചൂഴ്ന്നു നോക്കാൻ..! മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്.
Kelakam

ച​ക്ക​യില്ലല്ലോ ചൂഴ്ന്നു നോക്കാൻ..! മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്.

കേ​ള​കം: ച​ക്ക വ​ള​രെ സു​ല​ഭ​മാ​യി​രു​ന്ന മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്. പ​ഴു​ത്തു​വീ​ണ് പ​റ​മ്പ് വൃ​ത്തി​കേ​ടാ​കാ​തി​രി​ക്കാ​ൻ ച​ക്ക ആ​രെ​ങ്കി​ലും ഒ​ന്നു കൊ​ണ്ടു​പോ​യ്ത്ത​രു​മോ എ​ന്ന് പ​റ​ഞ്ഞ​വ​രൊ​ക്കെ ഇ​ന്ന് ദുഃ​ഖ​ത്തി​ലാ​ണ്. പ​റ​മ്പു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ച​ക്ക​യി​ട്ടു കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്ക് തേ​ങ്ങ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന ബോ​ർ​ഡു​വ​രെ സ്ഥാ​പി​ച്ച കാ​ല​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പോ​ലെ സു​ല​ഭ​മ​ല്ല ഇ​ക്കു​റി ച​ക്ക. ഉ​ത്പാ​ദ​നം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കാ​ല​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​മാ​ണ് കാ​ര​ണം. സാ​ധാ​ര​ണ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സം മു​ത​ലാ​ണ് പ്ലാ​വ് പൂ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഡി​സം​ബ​ർ പ​കു​തി ക​ഴി​ഞ്ഞാ​ണ് പൂ​വി​ട്ട​ത്. പ്ലാ​വു​ക​ളി​ൽ വ​ൻ​തോ​തി​ൽ കാ​യ്ച്ചു​കി​ട​ക്കു​ന്ന ച​ക്ക​യു​ടെ കൂ​ട്ടം ഇ​പ്പോ​ൾ അ​പൂ​ർ​വ​മാ​യേ കാ​ണാ​നു​ള്ളു. ജ​നു​വ​രി മാ​സ​മാ​കു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന് ച​ക്ക ല​ഭി​ച്ചി​രു​ന്നി​ട​ത്ത് ഫെ​ബ്രു​വ​രി​യാ​യി​ട്ടും ച​ക്ക​യി​ല്ല. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ങ്ങും പ്ലാ​വു​ക​ൾ വേ​ണ്ട​ത്ര കാ​യ്ച്ചി​ട്ടു പോ​ലു​മി​ല്ല. ലോ​ക്ഡൗ​ൺ കാ​ല​ത്താ​ണ് മ​ല​യാ​ളി​യു​ടെ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ച​ക്ക തി​രി​കെ എ​ത്തി​യ​തും രാ​ജ​കീ​യ​പ​ദ​വി അ​ല​ങ്ക​രി​ച്ച​തും. ച​ക്ക​പ്പു​ഴു​ക്ക്, ഇ​ടി​ച്ച​ക്ക​ത്തോ​ര​ന്‍, ച​ക്ക എ​രി​ശ്ശേ​രി, ച​ക്ക​ത്തോ​ര​ന്‍, ച​ക്ക​ക്കു​രു, മെ​ഴു​ക്കു​പു​ര​ട്ടി തു​ട​ങ്ങി ച​ക്ക​പ്പാ​യ​സം വ​രെ​യു​ള്ള വി​ഭ​വ​ങ്ങ​ള്‍​ക്കാ​ണ് ച​ക്ക​ക്ഷാ​മം തി​ര​ശീ​ല വീ​ഴ്ത്തി​യ​ത്. ച​ക്ക​യു​ടെ ഔ​ഷ​ധ​ഗു​ണ​വും പ്ര​തി​രോ​ധ ശേ​ഷി​യും തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ ച​ക്ക​ക്ക് ന​ല്ല​കാ​ല​മാ​യ​ത്. ച​ക്ക​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​യ​തും ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കി​ലോ ച​ക്ക​യ്ക്ക് ക​ർ​ഷ​ക​ർ​ക്ക് 10 രൂ​പ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ല​ഭി​ച്ചി​രു​ന്നു. ശ​രാ​ശ​രി 10 കി​ലോ​യി​ല​ധി​ക​മു​ള്ള ച​ക്ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ല​ധി​കം ല​ഭി​ക്കു​ന്ന​ത്. ഒ​രു ച​ക്ക​യ്ക്ക് 250 രൂ​പ മു​ത​ൽ 300 രൂ​പ​വ​രെ വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി ക​ണ്ണൂ​രി​ൽ ഇ​ക്കോ ഷോ​പ്പ് ന​ട​ത്തു​ന്ന കൊ​ട്ടി​യൂ​ർ പ​ച്ച​ക്ക​റി ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ സോ​ണി മാ​ത്യു പ​റ​ഞ്ഞു. മ​റ്റ് വി​പ​ണി​ക​ളി​ൽ ഒ​രു​മാ​സം മു​മ്പു​വ​രെ ച​ക്ക​ക്ക് 700 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ച​ക്ക മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ണ്ട്. ഒ​രു​കി​ലോ ച​ക്ക​യ്ക്ക് 40 രൂ​പ മു​ത​ൽ 60രൂ​പ വ​രെ ന​ൽ​ക​ണം.

Related posts

*ഇരുപത് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ*

Aswathi Kottiyoor

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്

Aswathi Kottiyoor

ബജറ്റ് വ്യാപാരി വിരുദ്ധം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
WordPress Image Lightbox