24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ മി​ൽ​മ​യും കൃ​ഷിവ​കു​പ്പും കൈ​കോ​ർ​ക്കു​ന്നു
Kerala

പ​ച്ച​ക്ക​റി വി​ള​യി​ക്കാ​ൻ മി​ൽ​മ​യും കൃ​ഷിവ​കു​പ്പും കൈ​കോ​ർ​ക്കു​ന്നു

ക​ണ്ണൂ​ർ: വി​ഷ​ര​ഹി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി കൃ​ഷി വ​കു​പ്പു​മാ​യി കൈ​കോ​ർ​ത്ത് മി​ൽ​മ. കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന മി​ൽ​മ കാ​ന്‍റീ​നി​ൽ പ​ച്ച​ക്ക​റി​യു​ടെ കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യാ​ണ് ല​ക്ഷ്യം.

മി​ൽ​മ ക​ണ്ണൂ​ർ ഡ​യ​റി​യി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന 50 സെ​ന്‍റ് സ്ഥ​ലം വൃ​ത്തി​യാ​ക്കി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി മി​ൽ​മ എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ടെ​റ​സി​ലും മ​റ്റു കൃ​ഷി യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും 500 ഓ​ളം ഗ്രോ ​ബാ​ഗി​ലൂ​ടെ​യും കൃ​ഷി വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രെ ഏ​ഴു ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം പ​രി​പാ​ല​ന​ത്തി​നാ​യി നി​ർ​ണ​യി​ച്ചി​ട്ടു​മു​ണ്ട്.

ഗ്രോ ​ബാ​ഗ് നി​റ​ക്ക​ൽ, വ​ള​മി​ട​ൽ, ക​ള പ​റി​ക്ക​ൽ, ജ​ല​സേ​ച​നം തു​ട​ങ്ങി എ​ല്ലാ​വി​ധ ജോ​ലി​ക​ളും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ ജോ​ലി ക​ഴി​ഞ്ഞു​ള്ള ഒ​ഴി​വു സ​മ​യ​ത്താ​ണ് ചെ​യ്യു​ന്ന​ത്.

പ​ര​മാ​വ​ധി രാ​സ​വ​ള​ങ്ങ​ളും കെ​മി​ക്ക​ൽ കീ​ട​നാ​ശി​നി​ക​ളും ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ന് ജീ​വ​ന​ക്കാ​രി​ൽ പ​രി​ച​യ സ​ന്പ​ന്ന​രു​ടെ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​മു​ണ്ട്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വി​വി​ധ കൃ​ഷി രീ​തി​ക​ളെ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രാ​യ ക​ർ​ഷ​ക​രു​ടെ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ ‘സ്ഥാ​പ​ന പ​ച്ച​ക്ക​റി​ക്കൃ​ഷി’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40,000 രൂ​പ സ​ബ്സി​ഡി​യോ​ടെ​യാ​ണ് ഇ​വി​ടെ കൃ​ഷി ന​ട​ത്തു​ന്ന​ത്.

ഈ ​സം​രം​ഭ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 12ന് ​മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മാ​ണി നി​ർ​വ​ഹി​ക്കും. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, മി​ൽ​മ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​സി. ജ​യിം​സ്, ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Related posts

ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്

Aswathi Kottiyoor

ഒമ്പതാംക്ലാസുവരെ പരീക്ഷ: മാർഗനിർദേശം ഇന്ന്‌

Aswathi Kottiyoor

ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox