മാലൂർ റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ 27000 രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി. കോളാരിയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ പ്രജിയ്ക്കും യാത്രക്കാരനായ എ.വി.പ്രശാന്തിനുമാണ് ചൊവ്വാഴ്ച വൈകിട്ട് പേഴ്സ് കളഞ്ഞ് കിട്ടിയത് . ഇവർ മാലൂർ പോലീസ് സ്റ്റേഷനിൽ നല്കിയ പേഴ്സ് പോലീസ് തുറന്നു പരിശോധിച്ചപ്പോൾ 27000 രൂപയ്ക്കാപ്പം ഉടമയുടെ വിലാസവും കിട്ടി . ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ റിട്ട . അധ്യാപകൻ പി.വി.രവിയുടെതായിരുന്നു പേഴ്സ് പോലീസ് അറിയിച്ചതിനെത്തുടർന്ന് രവി സ്റ്റേഷനിലെത്തി പേഴ്സ് കൈപറ്റി. മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ എച്ച്.എസ്.ഷാനി ഫിന്റെ സാന്നിദ്ധ്യത്തിൽ പി.വി.രവി മാസ്റ്റർക്ക് എ.വി.പ്രശാന്തും , ഡ്രൈവർ പ്രജിയും ചേർന്ന് പേഴ്സ് കൈമാറി .
previous post