കേരളത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതായി ആരോഗ്യവിദഗ്‌ധർ. തരംഗത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടിട്ടില്ലെങ്കിലും ആശ്വാസം നൽകുന്നതാണ് പ്രതിദിന കണക്ക്. “ഫെബ്രുവരി ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, മൂന്നാംതരംഗത്തിന്റെ കാഠിന്യം അവസാനിച്ചെന്ന് വിലയിരുത്താറായിട്ടില്ല. രണ്ടുദിവസത്തെ കണക്കുകൂടി നോക്കിയശേഷമേ അത് വ്യക്തമാകൂ’–- കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു. രോഗസ്ഥിരീകരണ നിരക്ക് 50 ശതമാനത്തിൽനിന്ന് 30 ശതമാനത്തിൽ താഴെ എത്തിയിട്ടുണ്ട്. 55,475 വരെ ഉയർന്ന രോഗികളുടെ എണ്ണം നിലവിൽ 22,524 ആയി.
previous post