വിദേശ ഉംറ തീര്‍ഥാടകര്‍ രാജ്യത്ത് എത്തുമ്പോള്‍ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
തീര്‍ത്ഥാടകന്‍ രാജ്യത്തേക്ക് പുറപ്പെടുന്നതിനു 48 മണിക്കൂറിനകമാണ് കോവിഡ് പരിശോധന നടത്തേണ്ടത്. പുതിയ വ്യവസ്ഥ ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് പ്രാബല്യത്തില്‍ വരും.
തീര്‍ത്ഥാടകരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ പരിശോധന നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബുധനാഴ്ച മുതല്‍ 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം ഉംറ തീര്‍ഥാടകര്‍ക്കും ബാധകമാക്കിയത്.