23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇത് രണ്ടാം ജന്മം’പൂര്‍ണ്ണ ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടു
Kerala

ഇത് രണ്ടാം ജന്മം’പൂര്‍ണ്ണ ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടു


ഗാന്ധിനഗര്‍: പാമ്പുകടിയേറ്റ് ഗുരതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇവര്‍ തന്റെ കാണപ്പെട്ട ദൈവമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാം നിര്‍ത്തിയിരുന്നു. ചില ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഉള്ളത്. ഒരാഴ്ച മുമ്പാണ് പാമ്പുകടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സുരക്ഷിതമല്ലാത്ത രീതിയിലാണ് തന്റെ പാമ്പുപിടുത്തമെന്ന് തന്നെ ഉപദേശിക്കുന്നവര്‍ മുമ്പും പലതരത്തില്‍ പ്രചാരണം നടത്തിയവരാണെന്നും വാവാ സുരേഷ് പ്രതികരിച്ചു.പാമ്പു പിടിത്തം മരണം വരെ നടത്തും. രീതിയില്‍ മാറ്റം വരുത്തണോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

*⭕️ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം തല്‍ക്കാലത്തേക്ക് കൂട്ടി*

Aswathi Kottiyoor

‘മംഗല്യ പദ്ധതി’: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

ലോക്ഡൗൺ: മാ​ഹി​യി​ൽ വ​ൻ തി​ര​ക്ക്

Aswathi Kottiyoor
WordPress Image Lightbox