22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • നിയന്ത്രണ ഞായറിൽ സഹകരിച്ച്‌ ജനം
Kerala

നിയന്ത്രണ ഞായറിൽ സഹകരിച്ച്‌ ജനം

കോവിഡ്‌ വ്യാപനം കുറയ്‌ക്കാൻ പ്രഖ്യാപിച്ച ഞായർ നിയന്ത്രണത്തിൽ വീട്ടിലിരുന്ന്‌ ജനം. അവശ്യ സർവീസുകൾ പ്രവർത്തിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. പൊലീസ്‌ പരിശോധന ശക്തമാക്കിയിരുന്നു. മുൻകൂട്ടി നിശ്‌ചയിച്ച വിവാഹങ്ങളും മറ്റു ചടങ്ങുകളും കോവിഡ്‌ മാനദണ്ഡം പാലിച്ചു നടന്നു. ആരാധനാലയങ്ങളിൽ ഇരുപതു പേർക്ക്‌ അനുമതി നൽകിയിരുന്നു. കെഎസ്‌ആർടിസി അവശ്യവിഭാഗം സർവീസ്‌ നടത്തി. ഹോട്ടലുകളിൽ ടേക്ക്‌ എവേ, പാഴ്‌സൽ കൗണ്ടർ മാത്രം പ്രവർത്തിച്ചു. ആരോഗ്യപ്രവർത്തകർ, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, രോഗികൾ, കുത്തിവയ്‌പിനു പോകുന്നവർ തുടങ്ങിയവർക്ക്‌ യാത്രാനുമതി നൽകി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിച്ചു.

Related posts

നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ

Aswathi Kottiyoor

പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍.

Aswathi Kottiyoor

അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം

Aswathi Kottiyoor
WordPress Image Lightbox