24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ല​താ മ​ങ്കേ​ഷ്ക്ക​റിന് ആ​ദ​രം; ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം
Kerala

ല​താ മ​ങ്കേ​ഷ്ക്ക​റിന് ആ​ദ​രം; ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം

അ​ന്ത​രി​ച്ച ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് എ​ല്ലാ പൊ​തു,വി​നോ​ദ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചു​വെ​ന്നും ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ ബൊ​മ്മൈ പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു ല​താ മ​ങ്കേ​ഷ്ക്ക​റു​ടെ അ​ന്ത്യം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 29നു ​ല​താ മ​ങ്കേ​ഷ്ക​റെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, ഐ​സി​യു​വി​ൽ ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യോ​ടെ വീ​ണ്ടും നി​ല വ​ഷ​ളാ​യി. ഇ​തോ​ടെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Related posts

കണ്ണുർ ജില്ലയില്‍ 873 പേര്‍ക്ക് കൂടി കൊവിഡ്: 848 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

*അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപന വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള പ്രത്യേക നിർദേശങ്ങൾ*

Aswathi Kottiyoor

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Aswathi Kottiyoor
WordPress Image Lightbox