23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി
Peravoor

കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി

പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി.

ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന ഐസിയു യൂണിറ്റിന്റെ പണികൾ സമീപത്ത് താമസിക്കുന്ന രണ്ട് സർക്കാർ ഡോക്‌ടർമാർ തടഞ്ഞത്. തുടർന്ന് പേരാവൂർ പോലീസ് സ്‌ഥലത്ത്‌ എത്തുകയും ചെയ്‌തിരുന്നു. ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം പണികൾ നടത്തിയാൽ മതിയെന്ന നിർദ്ദേശമാണ് പോലീസ് നൽകിയത്.

ഐസിയുവിലേക്ക് ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിന് നടത്തുന്ന നിർമാണം കാരണം തങ്ങളുടെ വീടുകളിലേക്ക് ഉള്ള വഴി തടസപ്പെടുമെന്ന് ആരോപിച്ചാണ് ഡോക്‌ടർമാർ പണികൾ തടഞ്ഞത്. പണി തടസപ്പെടുത്തിയ സർക്കാർ സർവീസിൽ ഉള്ള ഡോ. പിപി രവീന്ദ്രൻ, ഡോ. എൻ സദാനന്ദൻ എന്നിവർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ആശുപത്രി സംരക്ഷണ സമിതി അറിയിച്ചു.

Related posts

ഒ ഐ ഒ പി മൂവ്മെൻ്റ് പേരാവൂർ മണ്ഡലത്തിലത്തിൽ കർഷക ഐക്യദാഢ്യ ദിനമായി ആചരിച്ചു………

Aswathi Kottiyoor

തോലമ്പ്ര ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു

Aswathi Kottiyoor

പൂളക്കുറ്റി മുന്തിരിങ്ങാട്ടു കുന്നേൽ ജോസഫ് (ഔസേപ്പ് ) 74 നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox