ദേശീയ സേവാഭാരതി കാലങ്ങളായി രാജ്യത്തുടനീളം ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഴക്കുന്ന് സേവാഭാരതിക്ക് ചിതാഗ്നി സംസ്കരണ യൂണിറ്റ് അനുവദിച്ചത്. പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നടന്ന ചടങ്ങിൽ മുഴക്കുന്ന് സേവാഭാരതി പ്രസിഡണ്ട് കെ. എം മുകുന്ദന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ കാര്യവാഹക് ഒ. കെ രാകേഷ് താക്കോൽ ദാനം നടത്തി. സെക്രട്ടറി പി. വി ഭാഗ്യരാജ് , പേരാവൂർ ഗണ്ഡ് സേവാ പ്രമുഖ് സോജൻലാൽ ശർമ , ഭാരതീയ മസ്ദൂർ സംഘ് മേഖലാ സെക്രട്ടറി സാബു തുടങ്ങിയവർ സംസാരിച്ചു. മുഴക്കുന്ന് പഞ്ചായത്തിന് സമീപ പ്രദേശങ്ങളിലുള്ള എട്ടോളം പഞ്ചായത്തുകളിൽ ഈ മൃതദേഹ സംസ്കാര യൂണിറ്റിന്റെ സേവനം ലഭ്യമായിരിക്കും. തീർത്തും ഗ്യാസിൽ പ്രവർത്തിക്കുന്ന യൂണിറ്റിന് വിറക് ആവശ്യമില്ല , മാത്രമല്ല കേവലം 20 മിനിറ്റിനുള്ളിൽ ഒരു മൃതദേഹം സംസ്കരിക്കാൻ സാധിക്കുമെന്നതാണ് യൂണിറ്റിന്റെ പ്രത്യേകത.
previous post