24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ബിജെപി ചെങ്കൽ ക്വാറി ഉപരോധിച്ചു
Peravoor

ബിജെപി ചെങ്കൽ ക്വാറി ഉപരോധിച്ചു

ചെങ്കല്ലിന് അന്യായമായി വില വർധിപ്പിച്ചു എന്നാരോപിച്ച് ബിജെപി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം മേഖലയിലെ ചെങ്കൽപ്പണകൾ ഫെബ്രുവരി 7 ന് ഉപരോധിച്ചു. ബി. ജെ. പി പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി പി ജി സന്തോഷ് , ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി മുതലപ്ര എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. ചെങ്കല്ലിന് അന്യായമായി രണ്ടു രൂപ മുതൽ നാലു രൂപ വരെ വില വർധിപ്പിച്ചു എന്നാരോപിച്ചാണ് ബിജെപി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം മേഖലയിലെ ചെങ്കൽപ്പണകൾ ഉപരോധിച്ചത്. ചെങ്കൽ വില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എംആർ സുരേഷ് ചെങ്കൽ ഓണേഴ്സ് അസോസിയേഷന് കത്തു നൽകിയെങ്കിലും വില കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉപരോധസമരവുമായി ബിജെപി രംഗത്തെത്തിയത്.

Related posts

ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു

Aswathi Kottiyoor

എടത്തൊട്ടിയില്‍ വാഹനാപകടം

Aswathi Kottiyoor

മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം

Aswathi Kottiyoor
WordPress Image Lightbox