23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ളെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തും
Iritty

രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ളെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തും

ഇ​രി​ട്ടി: കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രേ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ലേ​ക്ക് .

ഒ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 18 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി നി​യ​മ​ലം​ഘ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ പ​ത്തു​മു​ത​ൽ നാ​ല് വ​രെ ഇ​രി​ട്ടി​യി​ൽ ഉ​പ​വാ​സം ന​ട​ത്തും.

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് നാ​ളെ ഉ​പ​വ​സി​ക്കു​ന്ന​ത്.

ഉ​പ​വാ​സ​സ​മ​രം രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി നാ​ര​ങ്ങാ​നീ​ര് ന​ൽ​കി വൈ​കു​ന്നേ​രം നാ​ലി​ന് ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ക്കും.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വി.​സി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ മു​ത​ലാം​തോ​ട് മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി സ​ക്ക​റി​യാ​സ്, ജോ​യി ക​ണ്ണം​ചി​റ, ഡോ.​ജോ​സ് കു​ട്ടി ഒ​ഴു​ക​യി​ൽ, ജി​ന്ന​റ്റ് മാ​ത്യു, എ​ൻ.​ജെ. ചാ​ക്കോ , ജോ​ൺ മാ​ന​ന്ത​വാ​ടി, സു​നി​ൽ മ​ഠ​ത്തി​ൽ, സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ, പി.​ല​ക്ഷ്മ​ണ​ൻ, ജോ​ൺ ജോ​സ​ഫ്, മ​നു ജോ​സ​ഫ്, ബി​നോ​യ് തോ​മ​സ്, കെ.​ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഗ്രീന്‍ലീഫ് ഇന്റര്‍കോളജിയറ്റ് ചാന്ദ്രദിന ക്വിസ് 21 ന്

Aswathi Kottiyoor

അയ്യൻകുന്നിലെ റീസർവേ പ്രശ്നം – കൈവശ സ്ഥലത്തിന് രേഖകൾ ഉള്ളവർക്ക് സ്ഥലം നഷ്ടപ്പെടില്ലെന്ന് മന്ത്രിമാരുടെ യോഗം

Aswathi Kottiyoor

ഇരിട്ടി റൂറൽ ബാങ്ക്‌ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox