22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് ധനസഹായം; കേരളത്തിന് സുപ്രീകോടതിയുടെ താക്കീത്
Kerala

കോവിഡ് ധനസഹായം; കേരളത്തിന് സുപ്രീകോടതിയുടെ താക്കീത്

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷ ലഭിച്ച്‌ 10 ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കാന്‍ ശ്രമിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഡപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

നോഡല്‍ ഓഫീസര്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗവുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ, ബി.വി.നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ പേര്, വിലാസം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാനങ്ങള്‍ എസ്‌എല്‍എസ്‌എയ്ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

Related posts

ദേ​ശീ​യ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ 18നു ​കേ​ര​ള​ത്തി​ല്‍

Aswathi Kottiyoor

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുവാൻ വീടുകളിൽനിന്നേ ശ്രമമുണ്ടാകണം: അഡ്വ. പി സതീദേവി

Aswathi Kottiyoor

പതിനാലാം പഞ്ചവത്സരപദ്ധതി: മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഷിക പദ്ധതിക്കുള്ള മാർഗരേഖ തയ്യാറായെന്നു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox