31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദിശാസൂചികകള്‍ സ്ഥാപിക്കുക: റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം
Kerala

ദിശാസൂചികകള്‍ സ്ഥാപിക്കുക: റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം

കണ്ണൂര്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡ് നിയമങ്ങള്‍ കര്‍ശ്ശനമായി പാലിക്കപ്പെടാത്തതും നിയമത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വാഹനമോടിക്കലുമാണെന്നും ടാങ്കര്‍ അപകടകാരണങ്ങളില്‍ പ്രധാനം റോഡുകളില്‍ ദിശാസൂചികകളുടെ അപര്യാപ്തതയും ആയതിന്റെ നേര്‍ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നടന്ന ടാങ്കറപകടമെന്നും റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വാഹനാപകടങ്ങള്‍ക്ക് ശേഷമുള്ള പരിചരണത്തെക്കാള്‍ അപകടരഹിതമായ ഒരവസ്ഥ കൈവരിക്കലാണ് ആവശ്യമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശ്ശന നിയമനടപടികള്‍ സ്വീകരിക്കുക, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക, ഡിവൈഡറുകളും സീബ്രാവരകളും സ്ഥാപിക്കുക, റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, ജില്ലാ തല റോഡു സുരക്ഷാ സമിതികളില്‍ ബന്ധപ്പെട്ട വിഭാഗം ആളുകളെ ഉള്‍പ്പെടുത്തുക, പൊലീസ്, മോട്ടോര്‍ വാഹനവകുപ്പുകളുടെ സ്ഥിരം പരിശോധനാ സംവിധാനം സദാസമയങ്ങളിലും ഉണ്ടാകണമെന്നും റാഫ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എന്‍ കൃഷ്ണന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. ടി അജയകുമാര്‍, അബൂബക്കര്‍ ഹാജി മരവന്‍, വത്സതിലകന്‍, സി. പി സലിം വേങ്ങാട്, ഇ. കെ പവിത്രന്‍ കടവത്തൂര്‍, സുബൈദ ടീച്ചര്‍ മട്ടന്നൂര്‍, വിധു കുമാര്‍ കാമ്പ്രത്ത്, അനില്‍ കരിയാട്, ജമീല കോളയത്ത്, സിദ്ധാര്‍ത്ഥ് കോടിയേരി, ആര്‍. കെ കാര്‍ത്തികേയന്‍, സി. എച്ച് അനൂപ്, വത്സന്‍ ചാലോട് എന്നിവര്‍ സംസാരിച്ചു.

Related posts

മാലിന്യ മുക്ത നവകേരളം: കേളകത്ത് ഹരിതസഭ സംഘടിപ്പിച്ചു

Aswathi Kottiyoor

ഒ​മി​ക്രോ​ണ്‍: വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന; കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി

Aswathi Kottiyoor

ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox