24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാക്കൂട്ടം ചുരം പാതയിലെ ആർ ടി പി സി ആർ നിബന്ധ അടുത്ത ആഴ്ച പിൻവലിച്ചേക്കും
Kerala

മാക്കൂട്ടം ചുരം പാതയിലെ ആർ ടി പി സി ആർ നിബന്ധ അടുത്ത ആഴ്ച പിൻവലിച്ചേക്കും

ഇരിട്ടി: കൊവിഡ് വ്യാപനം തുടങ്ങിയത് മുതൽ കണ്ണൂർ ജില്ലയിൽ നിന്നും കുടകിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം പാതയിൽ നിലനിൽക്കുന്ന ആർ ടി പി സി ആർ നിബന്ധന അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കം കുടക് ജില്ലാ ഭരണകൂടം ആരംഭിച്ചു. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം നിയന്ത്രണങ്ങൾ ഇപ്പോൾ നിലവിലില്ല. രണ്ട് വാക്സിൻ എടുത്തവർക്ക് ഏതു സംസ്ഥാനത്തെ അതിർത്തിയും കടന്നു പോകാമെന്നിരിക്കേ മക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ ഒരു നിയന്ത്രണം തുടരുന്നതിനെതിരെ കുടക് ജില്ലയിൽ നിന്നു തന്നെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങൾ കർണ്ണാടക സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതായും സർക്കാർ തലത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ഇവിടുത്തെ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരുന്ന ആഴ്ച സർക്കാർ തലത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മാസങ്ങളായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തുടരുന്ന ആർ ടി പി സി ആർ നിബന്ധനയാണ് ഇതുവഴി പോകുന്ന ജനങ്ങളെ ഏറെ വലിക്കുന്നത്. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ചരക്കു വാഹന യാത്രക്കാർക്ക് 7 ദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഇത് മൂലം ഇതുവഴി പോകുന്ന സത്രം യാത്രക്കാരാണ് ഏറെ വലയുന്നത്. ഒരു ദിവസം ആയിരത്തിലധികം യാത്രക്കാരും ടൂറിസ്റ്റ് ബസ്സുകളടക്കം അൻപതിലേറെ യാത്രാ വാഹനങ്ങളും കടന്നു പോകുന്ന പാതയാണിത്. കർണാടകയുടെ ഏതാനും ചില ആർ ടി സി ബസ്സുകളും ചെറു സ്വകാര്യ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നു പോകുന്നത്. ഇതെല്ലം കുടകിലെ ടൂറിസ്റ്റ് മേഖലയെയും കാര്യമായി ബാധിച്ചു കഴിഞ്ഞു. നിത്യേന ഇതുവഴി പോകേണ്ടവർ നിരന്തരം ആർ ടി പി സി ആർ ടെസ്റ്റിന് വിധേയരാവേണ്ടി വരുന്നത് ഇത്തരക്കാർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കുന്നുണ്ടെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. നിത്യേന കടന്നുപോകുന്ന ചരക്ക് വാഹന ഡ്രൈവർമാർക്കും ആഴ്ചയിലൊരുദിവസം ടെസ്റ്റ് നടത്തേണ്ടി വരുന്നു. ഇത് ഇത്തരക്കാർക്ക് ഏറെ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുകയാണ്.ഇതിനെല്ലാം ഇടയിൽ ചെക്ക് പോസ്റ്റുകളിൽ വാൻ കൈക്കൂലി വാങ്ങി നിബന്ധനകൾ പാലിക്കാതെ നിരവധി പേരെ കടത്തി വിടുന്നതായും ആക്ഷേപമുയർന്നു. ഈ നിയന്ത്രണങ്ങളെല്ലാ മുണ്ടായിട്ടും മൂന്നാം തരംഗമുണ്ടായപ്പോൾ കേരളത്തിലേത് പോലെ കുടകിലും കൊവിഡ് വ്യാപനമുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ തുടരുന്ന നിയന്ത്രണങ്ങൾ നീക്കാൻ കുടക് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

Related posts

പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കാന്‍ വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും: മന്ത്രി മുഹമ്മദ് റിയാസ് .

Aswathi Kottiyoor

പെൻഷൻ മസ്റ്ററിങ് : ഫെബ്രുവരി 20 വരെ

Aswathi Kottiyoor

ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox