• Home
  • Kerala
  • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണം
Kerala

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണം

രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്​. കോവിഡ്​ കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് വീട്ടിലിരുന്നുള്ള ജോലി (വര്‍ക്ക്​ ഫ്രം ഹോം) നിര്‍ത്തലാക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

“കോവിഡ്​ വ്യാപനം സംബന്ധിച്ച്‌​ സ്​ഥിതിഗതികള്‍ ഇന്ന്​ അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതല്‍ ഓഫിസുകള്‍ പൂര്‍വസ്​ഥിതിയിലാക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫിസുകളില്‍ നേരി​ട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി 7 മുതല്‍ ഈ ഉത്തരവ്​ പ്രാബല്യത്തില്‍ വരും”മന്ത്രി പറഞ്ഞു.

Related posts

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും

Aswathi Kottiyoor

എം മുകുന്ദൻ പാർക്ക്‌ വിസ്‌മയ’യുടെ ഭാഗമാകുന്നു

Aswathi Kottiyoor

ഒരു ഇലക്ട്രിക്കും ഒരു സി.എന്‍.ജിയും ഉള്‍പ്പെടെ 21 പുതിയ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്.

Aswathi Kottiyoor
WordPress Image Lightbox