കണ്ണൂർ: കൂടുതൽ വിദ്യാർഥിസൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ, മറ്റു സർവകലാശാല സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി വാട്ആപ്പ് വഴിയും മറുപടി ലഭിക്കും. വിദ്യാർഥികളുടെ ചോദ്യങ്ങൾ 8547016185 എന്ന നമ്പറിൽ എഴുതിയോ ശബ്ദസന്ദേശമായോ അയക്കാം. ആശയവിനിമയം ഇംഗ്ലീഷിലോ മലയാളത്തിലോ നടത്താം. എന്നാൽ നേരിട്ടുള്ള വാട്സ്ആപ് കോളുകൾ അനുവദിക്കില്ല. നിലവിൽ സർവകലാശാല താവക്കര ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിലാണ് വിപുലമായ എൻക്വയറി വിഭാഗം പ്രവർത്തിക്കുന്നത്. 0497- 2715185 എന്ന നമ്പറും enquiry@kannuruniv.ac.in എന്ന മെയിൽ ഐഡിയും നിലവിൽ അന്വേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെയാണ് അന്വേഷണങ്ങൾക്ക് വാട്സ്ആപ്പ് നമ്പറും ഏർപ്പെടുത്തുന്നത്.
previous post