21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഉപഗ്രഹസഹായത്തോടെ ലാൻഡിംഗിന് കണ്ണൂർ വിമാനത്താവളം സജ്ജം
Kerala

ഉപഗ്രഹസഹായത്തോടെ ലാൻഡിംഗിന് കണ്ണൂർ വിമാനത്താവളം സജ്ജം

മ​ട്ട​ന്നൂ​ർ: ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ വി​മാ​ന​മി​റ​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ ബീ​ച്ച്ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തെ കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തി​യ​ത്.

ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഗ​ഗ​ൻ (ജി​പി​എ​സ് എ​യ്ഡ​ഡ് ജി​യോ ഓ​ഗ്‌​മെ​ന്‍റ​ഡ് നാ​വി​ഗേ​ഷ​ൻ) വ​ഴി ചെ​യ്യു​ന്ന​ത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഈ ​സം​വി​ധാ​നം പ​രീ​ക്ഷി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ​യും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യും ചേ​ർ​ന്ന് 774 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൈ​ല​റ്റ് വി​മാ​നം നി​യ​ന്ത്രി​ക്കു​ക. മോ​ശം കാ​ലാ​വ​സ്ഥ​യി​ലും റ​ൺ​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി വി​മാ​ന​മി​റ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. അ​പ്രോ​ച്ച് പ്രൊ​സീ​ജി​യ​ർ കാ​ലി​ബ്രേ​ഷ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ട് ഡി​ജി​സി​എ​യ്ക്ക് കൈ​മാ​റും.

പൈ​ല​റ്റ് അ​നൂ​പ് ക​ച്ച്റു, സ​ഹ​പൈ​ല​റ്റ് ശ​ക്തി സിം​ഗ് എ​ന്നി​വ​രാ​ണ് കാ​ലി​ബ്രേ​ഷ​ൻ വി​മാ​നം പ​റ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷം​സ​ർ സിം​ഗ്, എ​ൽ.​ഡി. മൊ​ഹ​ന്തി, ന​വീ​ൻ ദൂ​ദി, ഡി​ജി​സി​എ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വീ​ന്ദ​ർ സിം​ഗ് ജം​വാ​ൾ, വാ​സു ഗു​പ്ത, എ.​എം.​ഇ. ത​രു​ൺ അ​ഹ് ളാ​വ​ത്ത്, ടെ​ക്നീ​ഷ്യ​ൻ സ​ച്ചി​ൻ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കി​യാ​ൽ സി​ഒ​ഒ എം. ​സു​ഭാ​ഷ്, ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് രാ​ജേ​ഷ് പൊ​തു​വാ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor

ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ർ​ണ​റെ മാ​റ്റാ​ൻ ബി​ൽ ത​യാ​റാ​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം

Aswathi Kottiyoor

കോവിഡ്​: സംസ്ഥാനത്ത്​ ബൂസ്റ്റർ ഡോസ്​ എടുത്തത്​ 14 ലക്ഷം പേർ

Aswathi Kottiyoor
WordPress Image Lightbox