21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​നി സൂ​ക്ഷി​ക്കു​ന്നത് ഒ​രു​വ​ർ​ഷം
Kerala

മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഇ​നി സൂ​ക്ഷി​ക്കു​ന്നത് ഒ​രു​വ​ർ​ഷം

സം​​​സ്ഥാ​​​ന​​​ത്തെ പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ഇ​​​നി​ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക ഒ​​​രു വ​​​ർ​​​ഷം. നി​​​ല​​​വി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് സൂ​​​ക്ഷി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ക​​​ഴി​​​ഞ്ഞ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ലം സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് ക്യാ​​​ന്പു​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ന്നും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യു​​​ടെ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​രീ​​​ക്ഷാ മാ​​​നു​​​വ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലും കൂ​​​ടു​​​ത​​​ൽ മാ​​​റ്റം വ​​​രു​​​ത്തി. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ഇ​​​ര​​​ട്ട​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​നു വി​​​ധേ​​​യ​​​മാ​​​ക്കും.

അ​​​ത്ത​​​ര​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​റു​​ക​​ൾ പ​​​ര​​​മാ​​​വ​​​ധി മാ​​​ർ​​​ക്കി​​​ന്‍റെ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ത്ത​​​ര​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ ര​​​ണ്ടു സ്കോ​​​റു​​​ക​​​ളു​​​ടെ​​​യും ശ​​​രാ​​​ശ​​​രി​​​യാ​​​യി​​​രി​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക്കു ല​​​ഭി​​​ക്കു​​​ക. . വ്യ​​​ത്യാ​​​സം 10 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ​​​കൂ​​​ടു​​​ത​​​ലോ ആ​​​ണെ​​​ങ്കി​​​ൽ മൂ​​​ന്നാ​​​മ​​​തും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യും അ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​റും ഇ​​​ര​​​ട്ട​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​റു​​​ക​​​ളു​​​മാ​​​യി ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള സ്കോ​​​റി​​​ന്‍റെ​​​യും ശ​​​രാ​​​ശ​​​രി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ആ​​​ദ്യം ല​​​ഭി​​​ച്ച സ്കോ​​​റി​​​നെ​​​ക്കാ​​​ൾ ഒ​​​രു സ്കോ​​​റെ​​​ങ്കി​​​ലും അ​​​ധി​​​ക​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​തു ല​​​ഭ്യ​​​മാ​​​ക്കും. കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ ആ​​​ദ്യം ല​​​ഭി​​​ച്ച​​​ത് നി​​​ല​​​നി​​​ർ​​​ത്തും.​​​ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു​​​ള്ള അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും എ​​​ളു​​​പ്പ​​​ത്തി​​​ലാ​​​ക്കി. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്തി നോ​​​ട്ട​​​റി​​​യി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ലം മ​​​തി​​​യെ​​​ന്നാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നാം വ​​​ർ​​​ഷ​​​മോ ര​​​ണ്ടാം വ​​​ർ​​​ഷ​​​മോ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ താ​​​ത്പ​​​ര്യ​​മ​​​നു​​​സ​​​രി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പ​​​രീ​​​ക്ഷ എ​​​ഴു​​​താം. ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തെ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റും ര​​​ണ്ടാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യാ​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ​​​ത്തെ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

നി​​​ല​​​വി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ​​​വും ര​​​ണ്ടാം വ​​​ർ​​​ഷ​​​വും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ഴു​​​ത​​​ണ​​​മാ​​​യി​​​രു​​​ന്നു.​​​ര​​​ണ്ടാം​​​വ​​​ർ​​​ഷ തീ​​​യ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​ന്നാ​​​ൽ ആ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക്കു സേ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ മാ​​​ത്ര​​​മാ​​​യി എ​​​ഴു​​​താം.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൂ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. അ​​​തി​​​ൽ​​നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പാ​​​ന​​​ലി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കാ​​​നാ​​​യി അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യോ​​​ഗി​​​ക്കു​​​ക.

പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ ഉ​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന സ്കോ​​​ർ സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ മോ​​​ണി​​​റ്റ​​​റിം​​​ഗ് സ്ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ം.

Related posts

ഒരു ഡോസ് വാക്സിനെടുത്ത് നാട്ടില്‍പോയവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനമെന്ന് ആഭ്യന്തരമന്ത്രാലയം.

Aswathi Kottiyoor

പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox