24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി
Kerala

വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്‌കൂ‌‌ളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്‌കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടൻ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഹയർസെക്കൻഡറി മേഖലയിൽ 29 സ്‌കൂളുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 13 സ്‌കൂളുകൾക്കുമായി 46 കോടി രൂപയുടെ കെട്ടിടനിർമാണത്തിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമവും പുരോഗമിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Related posts

കേ​ര​ള​ത്തി​ൽ ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്കു സാ​ധ്യ​ത.

Aswathi Kottiyoor

*വാട്ടർ ബിൽ എസ്എംഎസിലൂടെ വിവരജാലകം.*

Aswathi Kottiyoor

കെ യു ആർ ടി സി ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത; ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor
WordPress Image Lightbox