24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജില്ലയിൽ 5148 അതിദരിദ്രർ
Kerala

ജില്ലയിൽ 5148 അതിദരിദ്രർ

ജില്ലയിൽ ഏറ്റവും കുറവ്‌ അതിദരിദ്രരുള്ള പഞ്ചായത്ത്‌ ന്യൂമാഹിയും നഗരസഭ കൂത്തുപറമ്പും. പ്രയോറിറ്റി ലിസ്‌റ്റ്‌ പ്രകാരം ജില്ലയിൽ 5148 അതിദരിദ്രരുണ്ട്‌. ജനസംഖ്യയുടെ 0.7 ശതമാനമേ അതീവ ദരിദ്രാവസ്ഥയിലുള്ളൂ. 6,95,491 കുടുംബത്തിലാണ്‌ സർവേ നടത്തിയത്‌. തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ സൂപ്പർ ചെക്കിങ്ങിലൂടെയാണ്‌ പട്ടിക തയ്യാറാക്കിയത്‌. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ഗ്രാമസഭക്ക്‌ ശേഷം അന്തിമ പട്ടികയാവും. 60 ശതമാനം പഞ്ചായത്തുകളിലും ഗ്രാമസഭ കഴിഞ്ഞു. 40 ശതമാനം പഞ്ചായത്തുകളിലും നഗരസഭകളിലും കണ്ണൂർ കോർപറേഷനിലുമാണ്‌ ഇനി നടക്കാനുള്ളത്‌. ശനിയോടെ ഇവ പൂർത്തിയാക്കാനാണ്‌ നിർദേശം.
ന്യൂമാഹി പഞ്ചായത്തിൽ അഞ്ചും കൂത്തുപറമ്പ്‌ നഗരസഭയിൽ 19 ഉം അതിദരിദ്രരാണുള്ളത്‌. പഞ്ചായത്തുകളിൽ ഏറ്റുവും കൂടുതൽ അയ്യൻകുന്നിൽ. 123 പേർ. നഗരസഭയിൽ പാനൂർ–- 355 പേർ. നഗരസഭകളിൽ പയ്യന്നൂർ–-55, ആന്തൂർ–-165, മട്ടന്നൂർ–-121, ശ്രീകണ്‌ഠപുരം–-95, തലശേരി–-99, തളിപ്പറമ്പ്‌–-79, ഇരിട്ടി–-183 എന്നിങ്ങനെയാണ്‌ കണക്ക്‌. കണ്ണൂർ കോർപറേഷനിൽ 87 പേർ അതിദരിദ്രരായുണ്ട്‌.
പഞ്ചായത്തുകളിൽ ബ്ലോക്കുതല ഉദ്യോഗസ്ഥരും നഗരസഭകളിലും കണ്ണൂർ കോർപറേഷനിലും സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർമാരുമാണ്‌ പട്ടിക തയ്യാറാക്കുന്നതിനുള്ള സൂപ്പർ ചെക്കിങ്‌ നടത്തിയത്‌.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ്‌ ചന്ദ്രശേഖർ, ജില്ലാ നോഡൽ ഓഫീസർ ടൈനി സൂസൻ ജോൺ, കില ഫെസിലിറ്റേറ്റർ പി വി രത്നാകരൻ തുടങ്ങിയവരാണ്‌ സർവേക്ക്‌ നേതൃത്വം നൽകിയത്‌.
അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ്‌ വിവരശേഖരണം. പഞ്ചായത്തുകളിലെ എന്യൂമറേറ്റർമാരും റിസോഴ്‌സ്‌ പേഴ്‌സൺമാരുമടക്കമുള്ളവരാണ്‌ വിവരം ശേഖരിച്ചത്‌. 6420 പേരെയാണ്‌ അതിദരിദ്രരായി കണ്ടെത്തിയത്‌. സൂപ്പർ ചെക്കിങ്ങിൽ ഇത്‌ 5148 ആയി ചുരുങ്ങി. ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു വിവരശേഖരണം. അടിസ്ഥാന വരുമാനമില്ലാത്തവർ, പരാശ്രയമില്ലാത്ത പാലിയേറ്റീവ്‌ രോഗികൾ, വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തവർ എന്നിവരെ കണ്ടെത്തി ഉപജീവനമാർഗം ഒരുക്കി മുഖ്യധാരയിലെത്തിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. ഏപ്രിലിൽ ആരംഭിക്കുന്ന 14–-ാം പഞ്ചവത്സര പദ്ധതിയിൽ ഇവർക്ക്‌ ആവശ്യമായ പദ്ധതി ആവിഷ്‌കരിക്കും.

Related posts

ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം’; പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ബോര്‍ഡ്

Aswathi Kottiyoor

ബിവറേജസ് കോര്‍പ്പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി സര്‍ക്കാര്‍.

Aswathi Kottiyoor

ഇന്റർനാഷനൽ ബയോ കണക്റ്റ് -ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25ന് തിരുവനന്തപുരത്ത് തുടക്കമാവും

Aswathi Kottiyoor
WordPress Image Lightbox