24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്നു: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്നു: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ല്‍ 45 ശ​ത​മാ​ന​വും ര​ണ്ടാം ആ​ഴ്ച​യി​ല്‍ 148 ശ​ത​മാ​ന​വും മൂ​ന്നാം ആ​ഴ്ച​യി​ല്‍ 215 ശ​ത​മാ​ന​വും ആ​യി കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നാ​ലാം ആ​ഴ്ച​യി​ല്‍ 71 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രു​ന്നു. ജ​നു​വ​രി 28 മു​ത​ല്‍ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 10 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ഐ​സി​യു വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​പ​യോ​ഗ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ല്‍ 3,66,120 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 2.9 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ 0.9 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 0.4 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വാ​ക്‌​സി​നേ​ഷ​ന്‍

സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്ല രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. 15 മു​ത​ല്‍ 17 വ​യ​സു വ​രെ 73 ശ​ത​മാ​നം പേ​ര്‍ (11,36,374) വാ​ക്‌​സി​നെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ചു. 2.3 ശ​ത​മാ​ന​മാ​ണ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ (35,410). 18 വ​യ​സി​ന് മു​ക​ളി​ല്‍ ആ​ദ്യ ഡോ​സ് 100 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 85 ശ​ത​മാ​ന​വു​മാ​ണ്. ക​രു​ത​ല്‍ ഡോ​സ് 40 ശ​ത​മാ​ന​മാ​ണ് (6,59,565).

ക്യാ​ന്‍​സ​ര്‍ സ്ട്രാ​റ്റ​ജി

ആ​രോ​ഗ്യ വ​കു​പ്പ് കേ​ര​ള ക്യാ​ന്‍​സ​ര്‍ ര​ജി​സ്ട്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച സോ​ഫ്റ്റു​വെ​യ​ര്‍ ഇ-​ഹെ​ല്‍​ത്ത് വി​ക​സി​പ്പി​ച്ചു​വ​രു​ന്നു. ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ക്യാ​ന്‍​സ​ര്‍ ര​ജി​സ്ട്രി ത​യാ​റാ​ക്കു​ന്ന​ത്. ആ​ര്‍​സി​സി, സി​സി​സി, എം​സി​സി എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ര​ജി​സ്ട്രി​യു​ടെ ഏ​കോ​പ​നം. 2030 ഓ​ടെ ക്യാ​ന്‍​സ​ര്‍ രോ​ഗ​മു​ക്തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ക്യാ​ന്‍​സ​ര്‍ ചി​കി​ത്സാ ചെ​ല​വും ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക്യാ​ന്‍​സ​ര്‍ ര​ജി​സ്ട്രി സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​ണ്.

കോ​വി​ഡ് മ​ര​ണം പ​രാ​മ​ര്‍​ശം നി​ര്‍​ഭാ​ഗ്യ​ക​രം

കോ​വി​ഡ് മ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള പ​രാ​മ​ര്‍​ശം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് കൃ​ത്യ​മാ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ചു. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ എ​ന്നി​വ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​പ്പി​ച്ചു. വാ​ക്‌​സി​നേ​ഷ​നി​ല്‍ വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ച്ചു. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ടി​പി​ആ​ര്‍ ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്.

സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം കോ​വി​ഡ് വ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് സം​സ്ഥാ​നം സ്വീ​ക​രി​ച്ച​ത്. ദേ​ശീ​യ ത​ല​ത്തി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണ നി​ര​ക്ക് ഇ​പ്പോ​ഴും കേ​ര​ള​ത്തേ​ക്കാ​ള്‍ വ​ള​രെ ഉ​യ​രെ​യാ​ണ്. ഇ​ന്ത്യ​യി​ലെ മ​ര​ണ നി​ര​ക്ക് 1.4 ശ​ത​മാ​ന​മാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1.83 ശ​ത​മാ​ന​വും ഡ​ല്‍​ഹി​യി​ല്‍ 1.41 ശ​ത​മാ​ന​വും ക​ര്‍​ണാ​ട​ക​യി​ല്‍ 1.01 ശ​ത​മാ​ന​വു​മാ​ണ് മ​ര​ണ നി​ര​ക്ക്. അ​തേ​സ​മ​യം കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് മ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ട് പോ​ലും സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ മ​ര​ണ നി​ര​ക്ക് .9 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പ​ഴ​യ മ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​തി​രു​ന്നാ​ല്‍ .5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. അ​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ നി​ര​ക്ക് ഒ​രു സ​മ​യ​ത്തും ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടി​ല്ല.

കേ​ര​ളം വ​ള​രെ സു​താ​ര്യ​മാ​യാ​ണ് കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഓ​ണ്‍​ലൈ​നാ​യി മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഏ​ക സം​സ്ഥാ​നം കൂ​ടി​യാ​ണ് കേ​ര​ളം. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തെ സു​പ്രീം കോ​ട​തി കോ​ട​തി പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ക​ണ്ണു​ന​ന​യി​ച്ച് ഉ​ള്ളി വി​ല

Aswathi Kottiyoor

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6 ന്

Aswathi Kottiyoor
WordPress Image Lightbox