ഓണക്കിറ്റുകളും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്ത വകയില്‍ റേഷന്‍ കടയുടമകള്‍ക്കു കമ്മീഷന് ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി.
എന്നാല്‍ കിറ്റുകള്‍ വിതരണം ചെയ്തതിനു 2018ല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചയിച്ച നിരക്കില്‍ കമ്മീഷന് നല്‍കണമെന്ന റേഷന്‍ കടയുടമകളുടെ ആവശ്യം കോടതി തള്ളി.
ആനുകൂല്യങ്ങളുടെ പേരില്‍ കമ്മീഷന് നിരസിക്കാനാകില്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് നേരത്തേ നിശ്ചയിച്ച നിരക്കു പ്രകാരം കമ്മീഷന് വേണമെന്നു ഹര്‍ജിക്കാര്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സിംഗി ള്ബെഞ്ച് വ്യക്തമാക്കി. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.എ. നൗഷാദ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.