24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി
Kerala

വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും.
വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ ഐസിയുവില്‍ കഴിയുകയാണ്.
അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്നലെ വാവ സുരേഷിനെ സംബന്ധിച്ച നിര്‍ണായക ദിനമായിരുന്നു. ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പോള്‍ മറ്റൊരു ഘട്ടത്തില്‍ അബോധാവസ്ഥയിലേക്ക് സുരേഷ് എത്തുനിലയുണ്ടായി. ഇന്നലെയുണ്ടായിരുന്ന ആശങ്കള്‍ക്ക് അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യനിലയിലേക്കെത്തുകയായിരുന്നു. കണ്ണുതുറന്ന് സംസാരിച്ചതിനൊപ്പം ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയുമെല്ലാം പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി.

വാവ സുരേഷിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതല്‍ പേര്‍ ബന്ധപ്പെടുന്ന പശ്ചാത്തലത്തില്‍ രാവിലെ 10നും വൈകിട്ട് 7 നും കോട്ടയം മെഡിക്കല്‍ കോളേജ് ബുള്ളറ്റിന്‍ പുറത്തിറക്കുകയായിരുന്നു.
ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു. ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

പൊതുമരാമത്ത് വകുപ്പിൽ 170 കോടിയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 43.4 ശ​ത​മാ​നം

Aswathi Kottiyoor

ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന കൂട്ടുനിൽക്കുന്നു, ഭരണഘടനാ വിരുദ്ധ പരാമർശവുമായി സജി ചെറിയാൻ

Aswathi Kottiyoor
WordPress Image Lightbox